പരിശീലനത്തോട് നോ പറഞ്ഞ് സീനിയര്‍ താരങ്ങള്‍
തിരുവനന്തപുരം: പരമ്പര സ്വന്തമാക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇന്ത്യന്‍ നിരയിലെ പ്രധാന താരങ്ങളൊന്നും ഇറങ്ങിയില്ല.
നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങളെല്ലാം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ എത്തിയിരുന്നു. രാവിലെ 9.15ന് പരിശീലനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പത്ത് മണിയോടെയാണ് ഇന്ത്യന്‍ ടീം എത്തിയത്.
പരിശീലകന്‍ രവിശാസ്ത്രിയുടെ നേതൃത്വത്തില്‍ ഉമേഷ് യാദവ്, മനീഷ് പാണ്ഡേ, ഭുവനേശ്വര്‍ കുമാര്‍, ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍, യുസ്‌വേന്ദ്ര ചഹല്‍, അമ്പാട്ടി റായുഡു എന്നിവര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തി. പരിശീലനം ഒരു മണിക്കൂറിലേറെ നീണ്ടു.
ഉമേഷ് യാദവ് ഏറേ നേരം പരിശീലനം നടത്തി.
വെസ്റ്റിന്‍ഡീസ് ടീമും പരിശീലനത്തിന് എത്തിയില്ല. വൈകിട്ടോടെ രവിശാസ്ത്രി, ശിഖര്‍ ധവാന്‍, ഉമേശ് യാദവ് എന്നിവര്‍ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."