HOME
DETAILS
MAL
പ്ലാസ്റ്റിക് സഞ്ചി നിരോധനം: പരിശോധന തടഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍
backup
June 13 2017 | 22:06 PM
കണ്ണൂര്‍: പ്ലാസ്റ്റിക് സഞ്ചികള്‍ വില്പന നടത്തുന്നത് നിരോധിച്ച പശ്ചാത്തലത്തില്‍ കടകളില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
താവക്കര പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. കടകളില്‍ പരിശോധനയ്ക്കെത്തിയ കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘത്തെ ഒരു വിഭാഗം വ്യാപാരികള്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശ പ്രകാരം 25ഓളം കടകളില്‍ സംഘം പരിശോധന നടത്തി. വ്യത്യസ്ത കടകളില്‍ നിന്നായി 17 കിലോഗ്രാം പ്ലാസ്റ്റിക്, നോണ്‍ വൂവണ്‍ ബാഗുകള്‍ പിടിച്ചെടുത്തു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കൃഷ്ണ കുമാര്‍, രഞ്ജിത്ത് കുമാര്‍ എ.പി, അരുള്‍ പി, സൈന്‍ പി ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."