HOME
DETAILS
MAL
കണ്ണൂര്‍ കോര്പ്പറേഷന്: പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു
backup
June 13 2017 | 22:06 PM
കണ്ണൂര്‍: കോര്‍പ്പറേഷന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണ സമിതി അംഗീകാരത്തിനായി സമര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെ സ്പില്‍ ഓവര്‍ പദ്ധതികളടക്കം 1074 പദ്ധതികളാണു ഇത്തവണയുള്ളത്. കൗണ്‍സില്‍ യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ജെമിനി പദ്ധതികള്‍ അവതരിപ്പിച്ചു.
സമയ ബന്ധിതമായി പദ്ധതി പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കണമെന്നു കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തെരുവു വിളക്കു റിപ്പയറിങിനുള്ള പുതിയ ടെണ്ടറും കൗണ്‍സില്‍ അംഗീകരിച്ചു. മേയര്‍ ഇ.പി ലത അധ്യക്ഷയായി.
പി.കെ രാഗേഷ്, അഡ്വ. ടി.ഒ മോഹനന്, സി. സീനത്ത്, പി. ഇന്ദിര, സി. എറമുള്ളാന്, എം. ഷഫീഖ്, എം.പി മുഹമ്മദലി, വെള്ളോറ രാജന്, ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."