രാമജന്മസ്ഥാനം ജുഡീഷ്യല്‍ വ്യക്തിയല്ലെന്ന് രാജീവ് ധവാന്
ന്യൂഡല്‍ഹി: രാമജന്മസ്ഥാനം ജുഡീഷ്യല്‍ വ്യക്തിയാണോ അല്ലയോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുന്നതില്‍ നിന്ന് ബാബരി ഭൂമി കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി ബെഞ്ച് മുങ്ങിക്കളഞ്ഞെന്ന് ബാബരി ഭൂമി തര്‍ക്ക കേസിന്റെ വാദത്തിനിടെ സുന്നി വഖഫ് ബോഡ് അഭിഭാഷകന് രാജീവ് ധവാന്. ജന്മസ്ഥാനം ജുഡീഷ്യല്വ്യക്തിയല്ല. അതിന് ഒരു കക്ഷിയായി കോടതിയില്‍ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും രാജീവ് ധവാന് വാദിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തതും അതിന്റെ പ്രത്യാഘാതങ്ങളുമെല്ലാം വിശദീകരിച്ച ധവാന് ബാബരി ഭൂമിയുടെ മുഴുവന്‍ അവകാശവും തങ്ങള്‍ക്കുള്ളതാണെന്നും ചൂണ്ടിക്കാട്ടി.
ഭക്തിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളല്ല ഇവിടെ എതിര്കക്ഷികളുടെതായുള്ളത്. ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാനെയോ മുസ്ലിംകള്ക്ക് മക്കയെപ്പോലെയോ ഒഴിവാക്കപ്പെടാനാവാത്ത ഒന്നല്ല ബാബരിയെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. അവിടത്തെ ജനങ്ങള്‍ അവിടെ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു എന്നത് തന്നെ ബാബരി അവരുടെ അനിവാര്യതയാണെന്നതിന് തെളിവാണെന്നും രാജീവ് ധവാന് വാദിച്ചു. വാദം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."