റോഡിനോടുള്ള അവഗണന: നടുവിലില്‍ ജനകീയ കൂട്ടായ്മ
ആലക്കോട്: ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നടുവില്‍ ടൗണില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പുലിക്കുരുമ്പ സെന്റ് അഗസ്റ്റിന്‍ ദേവാലയ വികാരി ഫാ. നോബിള്‍ ഓണംകുളം ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഏക ദേശസാല്‍കൃത റൂട്ടായിട്ടുപോലും സര്‍ക്കാരുകള്‍ റോഡിനെ തിരിഞ്ഞ നോക്കാത്ത അവസ്ഥയാണ്. റോഡ് പുനര്‍ നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് പറയുന്നതല്ലാതെ പ്രവൃത്തി തുടങ്ങിയിട്ടില്ല. പരസ്പരം പഴിചാരുന്നതല്ലാതെ റോഡ് പുനര്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള യാതൊരു സമീപനവും രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
പൈതല്‍മല, പാലക്കയം തട്ട്, ജാനകിപ്പാറ തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയാണ് ഇത്തരത്തില്‍ അവഗണന നേരിടുന്നത്. കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. ജോസഫ് കാരക്കാട്ട് അധ്യക്ഷനായി. ജോസ് പൂവന്നികുന്നേല്‍, ഫാ. ജിബി കോയിപ്രം, ഫാ. ജോര്‍ജ് പടിഞ്ഞാറേ ആനിശേരിയില്‍, എ.ആര്‍ അബ്ദുല്ല, ടി.വി നാരായണന്‍, കെ.എസ് ജോര്‍ജ്, ജോസഫ് വിളയത്തില്‍, എം.പി ഭാസ്‌കരന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."