ദാനധര്‍മങ്ങള്‍ ആപത്തുകളെ തടയും: അസ്‌ലം തങ്ങള്‍
തളിപ്പറമ്പ: സ്രഷ്ടാവിന്റെ കാരുണ്യം പെയ്തിറങ്ങുന്ന മാസത്തില്‍ അവന്റെ സൃഷ്ടികള്‍ സമൂഹത്തിലെ അശരണര്‍ക്കു കാരുണ്യം ചൊരിയണമെന്നും ദാനധര്‍മങ്ങള്‍ ആപത്തുകളെ തടയുമെന്നും സയ്യിദ് അസ്‌ലം അല്‍ മഷ്ഹൂര്‍ തങ്ങള്‍. കേരളത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സി.എച്ച് സെന്ററുകളും ബൈത്തുറഹ്മകളും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതുല്ല്യമാണെന്നും ഇത് ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് കാരുണ്യമായി മാറുന്നുവെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ കാരുണ്യ സംഗമം രണ്ടാം ദിവസത്തെ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം ഖലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തി. സി.എച്ച് സെന്റര്‍ ഉപാധ്യക്ഷന്‍ അഡ്വ. എസ്. മുഹമ്മദ് അധ്യക്ഷനായി. കെ.വി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ കരീം ചേലേരി, അബൂബക്കര്‍ ബാഖവി, കെ.കെ അബ്ദുറഹ്മാന്‍, ഇഖ്ബാല്‍ കോയിപ്ര, മഹമൂദ് അള്ളാംകുളം, എം. ഹുസൈന്‍, എസ്.പി അബ്ദുല്ല ഏഴാംമൈല്‍, അബ്ദുല്ലക്കുട്ടി തടിക്കടവ്, നാസര്‍ കുവൈറ്റ് സംബന്ധിച്ചു. മന്ന ഖത്തീബ് ഹാശിര്‍ ബാഖവി പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."