HOME
DETAILS

സര്‍ദാര്‍ പട്ടേല്‍ ജനങ്ങളെ വര്‍ഗീയതയിലൂടെ കണ്ടിട്ടില്ല: രാഹുല്‍

  
backup
October 31 2018 | 21:10 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99

 


ന്യൂഡല്‍ഹി: രാജ്യത്തെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ട സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ഒരിക്കലും വര്‍ഗീയതയേയും ജനങ്ങളെ തമ്മില്‍ ജാതീയമായ വേര്‍തിരിവിലൂടെയും കണ്ടിട്ടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം ഒരിക്കല്‍പോലും അസഹിഷ്ണുതയെക്കുറിച്ച് ചിന്തിക്കുകപോലുമുണ്ടായിട്ടില്ലെന്നും പട്ടേലിന്റെ 143ാം ജന്മദിനത്തില്‍ രാഹുല്‍ അനുസ്മരിച്ചു.
തികഞ്ഞ രാജ്യസ്‌നേഹിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധം ചെയ്യുകയും ഐക്യവും മതേതരത്വവുമുള്ള ഇന്ത്യക്കുവേണ്ടി പ്രയത്‌നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.
സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ രാജ്യത്ത് സ്ഥാപിച്ച പല സ്ഥാപനങ്ങളും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ്‌നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം പട്ടേലിന്റെ പ്രതിമയുണ്ടാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ട് രാഷ്ട്ര പിതാവിന്റെ പ്രതിമയുണ്ടാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് സി.പി.ഐ ജന.സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ചോദിച്ചു. ഗുജറാത്തില്‍ തന്നെയാണല്ലോ മഹാത്മാ ഗാന്ധിയും ജനിച്ചത്. ഗാന്ധിയെ ഇഷ്ടമില്ലാത്തവരാണ് ബി.ജെ.പിയെന്ന് അവര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലും ജനങ്ങളുടെ മനസിലും വലിയ വ്യക്തിത്വമാണ് മഹാത്മാഗാന്ധിയുടേത്. രാജ്യത്തെ മറ്റേതൊരു നേതാവിനേക്കാളും വളരെ ഉയരത്തില്‍ നില്‍ക്കുന്ന മഹാനാണ് ഗാന്ധിജിയെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് സംഘ്പരിവാറിനെ നിരോധിച്ചത് സര്‍ദാര്‍ പട്ടേലായിരുന്നു. അദ്ദേഹം ഒരിക്കല്‍പോലും ബി.ജെ.പിയുടേയോ സംഘ്പരിവാറിന്റേയോ നേതാവായിരുന്നില്ല. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തെ കോണ്‍ഗ്രസില്‍നിന്ന് തട്ടിയെടുക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും സുധാകര്‍ റെഡ്ഡി പരിഹസിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago