HOME
DETAILS
MAL
മന്ത്രി മേഴ്സിക്കുട്ടിയമ്മ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി യു.ഡി.എഫ്
backup
September 16 2019 | 19:09 PM
പാലാ: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്ന വാഗ്ദാനങ്ങള്‍ നല്കാന് പാടില്ലെന്നുള്ള ജനപ്രാതിനിധ്യ നിയമത്തിന്റെ ചട്ടമാണ് മന്ത്രി ലംഘിച്ചത്. പാലായിലെ ജനങ്ങള്‍ക്ക് മത്സ്യമാര്‍ക്കറ്റ് ഉറപ്പുനല്‍കുന്നുവെന്നാണ് മന്ത്രി സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുവേണ്ടി മന്ത്രിയെന്ന നിലയില്‍ നടത്തിയ വാഗ്ദാനം നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണ്. ഇതുസംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ക്ക് പരാതി നല്‍കിയതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."