HOME
DETAILS

ഇറാഖ് അഭയാര്‍ഥി ക്യാംപില്‍ ഭക്ഷ്യവിഷബാധ; രണ്ട് മരണം

  
backup
June 13 2017 | 23:06 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2

 

ബഗ്ദാദ്: ഇറാഖിലെ അഭയാര്‍ഥി ക്യാംപിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ രണ്ടുപേര്‍ മരിച്ചു. 800 പേര്‍ക്ക് അസ്വാസ്ഥ്യമുണ്ടായി. 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗസിലിനും ഇര്‍ബിലിനും ഇടയിലുള്ള ഹസന്‍ഷാം യു 2 ക്യംപില്‍ കഴിഞ്ഞ ദിവസമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് വീടുനഷ്ടപ്പെട്ടവരാണ് ഇവിടെ താമസിക്കുന്നത്. നോമ്പ് തുറയോടനുബന്ധിച്ചുള്ള ഭക്ഷണത്തിലാണ് വിഷബാധയുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നോമ്പുതുറക്കുന്നതിനിടെ പലരും ഛര്‍ദിക്കാന്‍ തുടങ്ങുകയും തളര്‍ന്നു വീഴുകയുമായിരുന്നുവെന്ന് ഇറാഖി പര്‍ലമെന്റ് കമ്മിറ്റി അംഗം സാഹിദ് ഖാത്തൂന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയും സ്ത്രീയുമാണ് മരിച്ചതെന്ന് ഇറാഖി ആരോഗ്യവകുപ്പ് മന്ത്രി എ.എഫ്.പിയോട് പറഞ്ഞു. വിഷബാധയുണ്ടായ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്തത് അനൗദ്യോഗിക സംഘടനയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഭക്ഷണംനല്‍കിയ റസ്റ്റോറന്റ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തുവെന്ന് ഇര്‍ബില്‍ മേയര്‍ പറഞ്ഞതായി കുര്‍ദിഷ് വാര്‍ത്താ ഏജന്‍സി റൂഡോ റിപ്പോര്‍ട്ട് ചെയ്തു. ബീന്‍സ്, കോഴി, തൈര് എന്നിവയാണ് നോമ്പ് തുറക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഭവങ്ങളെത്തിച്ചതെന്നും റൂഡോ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഘടനയെ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ നിന്ന് നേരത്തെ വിലക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago