HOME
DETAILS

യു.എ.ഇക്കു മുകളിലൂടെ ഇന്ത്യന്‍ വിമാനങ്ങള്‍ ഖത്തറിലേക്ക് പറന്നു തുടങ്ങി

  
backup
June 13 2017 | 23:06 PM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4

 

ദോഹ: ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ യു.എ.ഇ വ്യോമപഥത്തിലൂടെ പറന്നു തുടങ്ങി. യു.എ. ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ വീണ്ടും പഴയ മാര്‍ഗത്തിലൂടെ പറന്നു തുടങ്ങിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറിലേക്കുള്ള മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്കില്ലെന്ന് അറിയിച്ചിരുന്നു. ഖത്തറിലെ വിമാനക്കമ്പനികള്‍ക്കും ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും മാത്രമാണ് നിരോധനമെന്ന് അതോറിറ്റി അറിയിച്ചു. വിലക്കിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍, ഇറാന്‍ വഴിയാണ് ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറന്നിരുന്നത്.
നിരോധനം സംബന്ധിച്ച് വ്യക്തത വന്നതിനെത്തുടര്‍ന്ന് ദോഹയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ യു.എ.ഇ വഴി പറന്നു തുടങ്ങിയതായി എയര്‍ലൈന്‍ വക്താവ് പറഞ്ഞു. 24 മണിക്കൂര്‍ മുന്‍പ് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കുന്ന വിമാനങ്ങള്‍ക്കാണ് പറക്കാന്‍ അനുമതി നല്‍കുന്നത്.
കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമഉപരോധം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ വ്യോമയാന ഏജന്‍സിയായ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനോട് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ ആവശ്യപ്പെട്ടിരുന്നു.
ഉപാധികളോടെ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ദോഹയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ്, ഇന്‍ഡിഗോ വിമാനങ്ങളും യു.എ.ഇ വഴി പറക്കും. ഷെഡ്യൂള്‍ഡ് വിമാനങ്ങളായതിനാല്‍ വിവരങ്ങള്‍ നേരത്തേ നല്‍കുന്നത് പ്രയാസകരമല്ല. ജെറ്റ് എയര്‍വേയ്‌സിന്റെ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വിസുകള്‍ക്കെല്ലാം അനുമതി ലഭിച്ചിട്ടുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.
പാകിസ്താന്‍, ഇറാന്‍ വഴി പറക്കേണ്ടി വന്നതിനെത്തുടര്‍ന്ന് വിമാന സര്‍വിസുകള്‍ക്ക് 50 മിനുട്ടോളം യാത്രാ ദൈര്‍ഘ്യം വേണ്ടിവന്നിരുന്നു. ഇതേത്തുടര്‍ന്ന് ലഗേജ് 30ല്‍ നിന്ന് 20 ആക്കി കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍ സന്നദ്ധമായിരുന്നു. വീണ്ടും യു.എ.ഇ വഴി പറന്നു തുടങ്ങിയ സാഹചര്യത്തില്‍ ലഗേജുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചു വരികയാണെന്ന് ജെറ്റ് വക്താവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago