HOME
DETAILS
MAL
ആറ്റുകാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
backup
November 01 2018 | 06:11 AM
ന്യഡല്‍ഹി: ആറ്റുകാല്‍ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും അസമിലെ കാമാഖ്യ ക്ഷേത്രത്തിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. സന്നദ്ധ സംഘടനാ പ്രവര്‍ത്തകനായ സഞ്ജീവ് കുമാറാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.
ഹരജിയിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍
- ആര്‍ത്തവകാലത്ത് മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നും നോമ്പ് നോക്കാന്‍ അനുവദിക്കണമെന്നും ആവശ്യമുണ്ട്.
- ആര്‍ത്തവമുള്ള ഹിന്ദു സ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രാര്‍ത്ഥിക്കാനും അടുക്കളയില്‍ കയറാനും അനുവാദം വേണം.
- മുസ്‌ലിം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കണം.
- ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആകാന്‍ അനുവദിക്കണം.
- ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കണം.
- എല്ലാ മതത്തിലുമുള്ള സ്ത്രീകളെ സോറാസ്ട്രിയന്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."