ദേശീയ തുഴച്ചില്‍ താരങ്ങള്‍ക്ക് വീണ്ടും അവഗണന; ഓപണ്‍ നാഷണലിലും അവസരം നിഷേധിച്ചു
ആലപ്പുഴ : സംസ്ഥാനത്തെ ഇരുനൂറിലധികം വരുന്ന തുഴച്ചില്‍ താരങ്ങള്‍ക്ക് വീണ്ടും അവസരം നിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലും സായിയും. ഈ മാസം 16 മുതല്‍ 18 വരെ പഞ്ചാബിലെ ജലന്തറില്‍ നടക്കുന്ന സീനിയര്‍ ഓപ്പണ്‍ നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണ് താരങ്ങള്‍ക്ക് നഷ്ടമായത്. ഇതോടെ മൂന്ന് ദേശീയ മത്സരങ്ങളാണ് താരങ്ങള്‍ക്ക് നഷ്ടമാകുന്നത്. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സംസ്ഥാന കനോയിങ് ആന്റ് കയാക്കിങ് അസോസിയേഷനെ ദേശീയ ഫെഡറേഷന്‍ കഴിഞ്ഞ മാര്‍ച്ച് 10ന് പിരിച്ചുവിട്ടിരുന്നു.
പകരം താല്‍ക്കാലിക കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ടീമിനെ അയക്കാന്‍ അധികാരം ഈ താല്‍ക്കാലിക കമ്മിറ്റിക്കാണെങ്കിലും നേരത്തെ പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന കമ്മിറ്റി നിലനിര്‍ത്തി താരങ്ങളെ വിട്ടുക്കൊടുക്കാതെ സ്‌പോര്‍ട്‌സ് കൗണ്‍സിലും സായിയും നടത്തുന്ന ഒത്തുകളിയാണ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കിയത്. ജലന്ധറില്‍ 16ന് തുടങ്ങുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ കൗണ്‍സിലിന്റെയും സായിയുടെയും കീഴില്‍ ലക്ഷങ്ങള്‍ ചെലവിട്ട് പരിശീലനം നേടുന്ന താരങ്ങള്‍ ഇല്ലാതെ പുറമെ നിന്നുളള ക്ലബ് ടീം അംഗങ്ങള്‍ ഇന്നലെ ആലപ്പുഴയില്‍നിന്നും പുറപ്പെട്ടു.
ഇവര്‍ക്ക് സാധാരണയായി കൗണ്‍സില്‍ നല്‍കേ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം ദേശീയ മത്സരങ്ങളില്‍ ചാംപ്യന്‍മാരായിരുന്ന കേരളത്തിന് 2017 ല്‍ ഒരു മത്സരത്തിലും കിരീടും ചൂടാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ ജൂനിയര്‍ സ്‌കൂള്‍ കനോയിങ് ചാംപ്യന്‍ഷിപ്പും, ആറാമത് ഡ്രാഗണ്‍ ബോട്ട് ദേശീയ ചാംപ്യന്‍ഷിപ്പുമാണ് നഷ്ടമായത്. ഇപ്പോള്‍ നടക്കാനിരിക്കുന്ന ഓപണ്‍ സീനിയര്‍ - ജൂനിയര്‍ മത്സരത്തിലും കേരളത്തിന് പ്രതീക്ഷയ്ക്ക് വകയില്ല. ഇപ്പോള്‍ താല്‍ക്കാലിക കമ്മിറ്റി ഇടപ്പെട്ടാണ് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."