HOME
DETAILS
MAL
സെന്‍സെക്സില്‍ വന്‍ ഇടിവ്; 700 പോയിന്റ് താഴ്ന്നു, നിഫ്റ്റിയിലും ഇടിവ്
backup
September 17 2019 | 10:09 AM
ന്യൂഡല്‍ഹി: സഊദി അരാംകോയ്ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും തിരിച്ചടി. സ്റ്റോക് മാര്‍ക്കറ്റില്‍ കനത്ത തിരിച്ചടിയാണ് ഇന്നു നേരിട്ടത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 698 പോയിന്റ് വരെ ഇടിഞ്ഞ് 36,425 പോയിന്റിലെത്തിയത് വലിയ നിരാശയുണ്ടാക്കി.
എന്‍.എസ്.ഇ സൂചികയായ നിഫ്റ്റിയിലും വലിയ ഇടിവുണ്ടായി. 199 പോയിന്റ് ഇടിവു രേഖപ്പെടുത്തി ഒരു ഘട്ടത്തില്‍ 10,804 വരെയെത്തി.
ഇന്ത്യയിലേക്ക് 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന സഊദി അരാംകോയ്ക്കെതിരായ ഡ്രോണ്‍ ആക്രമണമാണ് ദലാള്‍ സ്ട്രീറ്റിലെ ഈ തിരിച്ചടിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഷെയര്‍ വില്‍പ്പനയില്‍ കടുത്ത പ്രത്യാഘാതമാണ് ഇതുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."