വായ്പ എഴുതി തള്ളല്‍; മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍
നാഗ്പൂര്‍: കര്‍ഷക പ്രക്ഷോഭം തണുപ്പിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ വായ്പ എഴുതി തള്ളല്‍ പ്രഖ്യാപനം വന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരാത്തതുകാരണം കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന് തയാറെടുക്കുന്നു.
ഏതാണ്ട് 10 ദിവസം തുടര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭം പരിധി വിടുമെന്ന് കണ്ടതോടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ വായ്പ എഴുതി തള്ളുന്നതായി പ്രഖ്യാപിച്ചത്.
എന്നാല്‍ ഏത് തരത്തിലുള്ള വായ്പയാണ് എഴുതി തള്ളുന്നതെന്നോ ഇതിന്റെ മാനദണ്ഡം എന്താണെന്നോ വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആറ് കര്‍ഷകരാണ് മരിച്ചത്. പ്രക്ഷോഭം മഹാരാഷ്ട്രയിലേക്കും വ്യാപിച്ചേക്കുമെന്ന ആശങ്കയാണ് തിടുക്കപ്പെട്ട് ആശ്വാസ നടപടിയെന്ന പേരില്‍ വായ്പ എഴുതി തള്ളുമെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
സഹകരണ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ അധ്യക്ഷതയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളും പങ്കെടുത്ത ജൂണ്‍ 11ലെ യോഗത്തില്‍ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ എഴുതി തള്ളുമെന്നാണ് അറിയിച്ചിരുന്നത്.
വായ്പ എഴുതി തള്ളുന്നതിന് കര്‍ഷകരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുകൂടി അന്വേഷണം നടത്തിയിട്ടായിരിക്കുമെന്നാണ് വിവരം. നിര്‍ധനരായ കര്‍ഷകരുടെ വായ്പ എഴുതി തള്ളുകയെന്നതായിരിക്കും സര്‍ക്കാരിന്റെ കണക്കു കൂട്ടലെന്നാണ് വിവരം.
മഹാരാഷ്ട്രയില്‍ ബഹുഭൂരിപക്ഷം കര്‍ഷകരും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരാണ്. ഇവരില്‍ പലരും ബാങ്ക് വായ്പ എടുത്തവരാണ്. 2012ലെ കണക്കുപ്രകാരം 35 ലക്ഷം കര്‍ഷകര്‍, പ്രത്യേകിച്ചും മറാത്താവാഡ, വിദര്‍ബ മേഖലയിലുള്ളവര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കടുത്ത വരള്‍ച്ചയും വിള നഷ്ടവുമായിരുന്നു കാരണം. ഈവര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍, സംസ്ഥാനത്തിന്റെ മൊത്തം കാര്‍ഷിക വായ്പ1.35 ലക്ഷം കോടി വരും.
മഹാരാഷ്ട്ര സഹകരണ വകുപ്പ് പുറത്തുവിട്ട കണക്കാണിത്. തിരിച്ചടക്കാത്ത വായ്പ ഏകദേശം 31,000 കോടി രൂപ വരും. തിരിച്ചടവില്ലാത്തതും പുതിയതായി വായ്പയെടുത്ത് അടച്ചുകൊണ്ടിരിക്കുന്നവരും എഴുതി തള്ളല്‍ പരിധിയില്‍ വരുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."