HOME
DETAILS

തകര്‍ത്തടിച്ച് മുന്‍സി;  വഴിമാറിയത് റെക്കോര്‍ഡുകള്‍

  
backup
September 17 2019 | 20:09 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf
 
 
 
 
 
 
ഡബ്ലിന്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നെതര്‍ലാന്റ്‌സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഒരുപിടി റെക്കേര്‍ഡുകള്‍ സ്വന്തമാക്കി സ്‌കോട്ടിഷ് താരം ജോര്‍ജ് മുന്‍സി. 41 പന്തില്‍ തന്റെ കന്നി സെഞ്ചുറി കുറിച്ചതോടെ ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഡേവിഡ് മില്ലര്‍ (35), രോഹിത് ശര്‍മ (35), വിക്രമസേന (35) എന്നിവരാണ് അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡില്‍ മുന്നിലുള്ളത്. മത്സരത്തില്‍ 56 പന്തില്‍ അഞ്ച് ഫോറും 14 സിക്‌സറും സഹിതം താരം 127 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 
ഇതോടൊപ്പം ആദ്യ വിക്കറ്റില്‍ നായകന്‍ കെയ്ല്‍ കോയറ്റ്‌സറോടൊപ്പം (89) കുറിച്ച 200 റണ്‍സും ചരിത്രത്തിന്റെ ഭാഗമായി. ടി20 ഫോര്‍മാറ്റില്‍ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇരുവരും ചേര്‍ന്ന് നേടിയെടുത്തത്. ഈ ഇന്നിങ്‌സില്‍ താരം കുറിച്ച 14 സിക്‌സറുകളും ചരിത്രത്തിന്റെ ഭാഗമായി. 16 സിക്‌സറുകള്‍ കുറിച്ച അഫ്ഗാന്‍ താരം ഹസ്രത്തുള്ള സസായിയാണ് ഇക്കാര്യത്തില്‍ മുമ്പന്‍.
കൂടാതെ ഒരു ടി20യിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മുന്‍സി മാറി. മുന്‍പ് യുവരാജ് സിങ് നേടിയ ആറ് പന്തില്‍ ആറ് സിക്‌സുകള്‍ എന്ന നേട്ടം മറികടക്കാന്‍ താരത്തിനായില്ല. ഡച്ച് ബൗളര്‍ മാക്‌സ് ഒ ഡൗഡിന്റെ ആദ്യ ഓവര്‍ തന്നെ നാലു സിക്‌സറും രണ്ട് ഫോറും പറത്തിയാണ് താരം റണ്‍സ് വാരിക്കൂട്ടിയത്. മത്സരത്തില്‍ 58 റണ്‍സിനാണ് സ്‌കോട്ടിഷ് പട ജയിച്ചുകയറിയത്. ആദ്യം ബാറ്റു ചെയ്ത സ്‌കോട്ട്‌ലന്‍ഡ് മൂന്നു വിക്കറ്റിന് 252 റണ്‍സെടുത്തപ്പോള്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡച്ച് ടീമിന്റെ പോരാട്ടം ഏഴിന് 194 റണ്‍സിലൊതുങ്ങി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  8 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  13 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  42 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago