HOME
DETAILS
MAL
ട്രംപ് യു.എസിനെ സഊദിയുടെ ബി-ടീമാക്കിയെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി തുള്‍സ് ഗബാര്‍ഡ്
backup
September 17 2019 | 20:09 PM
വാഷിങ്ടണ്‍: സഊദി എണ്ണ സംസ്കരണശാലകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ആരെയാണ് അവര്‍ സംശയിക്കുന്നതെന്നു നോക്കി പ്രതികരിക്കാമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും യു.എസ് കോണ്‍ഗ്രസിലെ പ്രഥമ ഹിന്ദു വനിതയുമായ തുള്‍സ് ഗബാര്‍ഡ്.
സഊദി ആരെയാണ് സംശയിക്കുന്നതെന്നറിയാന് കാത്തിരിക്കുകയാണെന്ന് ഞായറാഴ്ച ട്രംപ് ട്വീറ്റിയിരുന്നു.
സഊദി മുതലാളിമാരുടെ നിര്‍ദേശത്തിന് കാത്തിരിക്കുകയാണ് ട്രംപെന്നാണ് തുള്‍സി ട്വീറ്റില്‍ കുറിച്ചത്. നമ്മുടെ രാജ്യം സഊദിയുടെ ബി ആകുന്നതോടെ അമേരിക്ക ആദ്യം എന്നത് ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ വധത്തെ തുടര്‍ന്ന് ട്രംപ് സഊദിക്കൊപ്പം നിലകൊണ്ടതിനെയും തുള്‍സി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."