എ. ഷൈനാമോള്‍ ജില്ലയുടെ പുതിയ കലക്ടര്‍
മലപ്പുറം: മലപ്പുറത്തു പുതിയ കലക്ടറായി ഷൈനാമോള്‍ ചുമതലയേല്‍ക്കുമ്പോള്‍ ജില്ല സ്വാഗതം ചെയ്യുന്നതു നിറ പ്രതീക്ഷകളോടെ. കൊല്ലം ജില്ലാ കലക്ടറായിരുന്ന എ.ഷൈനാ മോള്‍ ഐഎഎസാണു മലപ്പുറം ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളുടെ പ്രതിരോധം, ദേശീയ പാത, ഗെയില്‍ പൈപ്പ്‌ലൈന്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ പുതിയ കലക്ടറുടെ നിലപാട് നിര്‍ണായകമാകും. ഡിഫ്തീരിയയും കോളറയുമുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ ഇപ്പോഴും പൂര്‍ണമായും നിയന്ത്രിക്കാനായിട്ടില്ല. കരിപ്പൂരിലേയും ദേശീയപാതയുടെയും സ്ഥലമേറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും ജില്ലയില്‍ ശക്തമാണ്.
ജില്ലയുടെ രണ്ടാമതു വനിത കലക്ടറാണ് ഷൈനാമാള്‍. നിലവില്‍ മലപ്പുറം കലക്ടറായിരുന്ന എസ് വെങ്കിടേശപതിയെ തിരുവനന്തപുരത്തേക്കും സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഹിമാചല്‍പ്രദേശ്, ഷിംല തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൈനമോളുടെ സര്‍വീസിനു തുടക്കം. ശേഷമായിരുന്നു കൊല്ലം കലക്ടറായി ചുമതലയേല്‍ക്കുന്നത്. കൊല്ലം പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു വിവാദത്തില്‍പ്പെട്ടിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെയാണു വെടിക്കെട്ട് നടന്നതെന്നും പൊലിസിനു വീഴ്ചപറ്റിയതായും ഷൈനാമോള്‍ പ്രതികരിച്ചിരുന്നു. ജനകീയ പ്രശ്‌നങ്ങളിലടക്കം ജനങ്ങളോടൊപ്പം നിന്ന് നിലപാട് സ്വീകരിച്ച പി ഷൈന മോള്‍ ഐഎഎസ് ശ്രദ്ധപിടിച്ചുപറ്റിയ ഓഫിസറാണ്.
2007-08 കാലയളവില്‍ സുമനാ എന്‍ മേനോന്‍ ആണ് ജില്ലയില്‍ മുന്‍പ് വനിതാ കലക്ടറായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."