HOME
DETAILS

വിശ്വാസ വോട്ടിന് കോഴ; പളനിസാമി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

  
backup
June 13 2017 | 23:06 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%aa%e0%b4%b3%e0%b4%a8

 

 


ചെന്നൈ: എടപ്പാടി പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത് കോടികള്‍ കോഴകൊടുത്തിട്ടാണെന്ന് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. ശശികല വിരുദ്ധ പക്ഷത്തുള്ള സുലൂര്‍ എം.എല്‍.എ ആര്‍.കനകരാജ്, പനീര്‍ശെല്‍വം പക്ഷത്തുള്ള മധുര സൗത്ത് എം.എല്‍.എ എസ്.എസ് ശരവണന്‍ എന്നിവരാണ് സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നതരത്തില്‍ ഒരു ഇംഗ്ലീഷ് ടി.വി ചാനലിന്റെ ഒളികാമറ ഓപറേഷനില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
എടപ്പാടി സര്‍ക്കാരിനെ പിന്തുണക്കുന്നതിന് തനി അരസ്, കരുണാ, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്ന് ശരവണന്‍ സമ്മതിക്കുന്നുണ്ട്. എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പനീര്‍ശെല്‍വം പക്ഷത്തോടൊപ്പം ചേര്‍ന്നയാളാണ് ശരവണന്‍. കനകരാജ് എടപ്പാടി പക്ഷത്തുമാണ്.
ശശികല ആറുകോടി രൂപ വീതമാണ് എം.എല്‍.എമാര്‍ക്ക് നല്‍കിയത് പിന്നീട് ഇതിന് തുല്യമായ സ്വര്‍ണം നല്‍കി. പണമോ സ്വര്‍ണമോ ലഭിക്കാതെ വന്ന ചിലരാണ് മറുപക്ഷത്തേക്ക് പോയത്.
തനിക്ക് രണ്ട് കോടി മുതല്‍ ആറു കോടി രൂപവരെയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ തനിക്കൊപ്പം വന്നാല്‍ മന്ത്രി സ്ഥാനം നല്‍കാമെന്ന് പനീര്‍ ശെല്‍വം പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്കൊപ്പം നില്‍ക്കുന്ന എം.എല്‍.എ ശരവണന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം അറിയിച്ചു. ടി.വി ചാനല്‍ നടത്തിയ ഓപറേഷനില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സംബന്ധിച്ചാണ് എം.എല്‍.എയോട് വിശദീകരണം ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പറയാന്‍ സംസ്ഥാന ധനമന്ത്രി ഡി. ജയകുമാര്‍ വിസമ്മതിച്ചു.
എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും യഥാര്‍ഥത്തില്‍ വിഷയം കോടതിയുടെ മുന്‍പാകെയുള്ളതായതുകൊണ്ട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 122 പേരുടെ പിന്തുണയോടെയാണ് പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി അധികാരത്തിലേറിയത്.
അതിനിടെ ജയലളിതക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്നത്തെ ഡി.ജി.പി കെ. രാമാനുജം നല്‍കിയ വ്യാജ റിപ്പോര്‍ട്ടാണ് അവര്‍ തന്നെ അവിശ്വസിക്കാന്‍ കാരണമെന്ന വാദവുമായി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ രംഗത്തെത്തി.
എം.ജി.ആറിന്റെ മരണ ശേഷം രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ ജയലളിതക്ക് സഹായം നല്‍കിയത് താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
രണ്ടില ചിഹ്നം വിട്ടുകിട്ടുന്നതിനായി ജില്ലാ ഭാരവാഹികളില്‍ നിന്ന് ശേഖരിച്ച സത്യവാങ്മൂലം ശശികല പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു കൊടുത്തു. നാല് ലോറികളിലായാണ് രേഖകള്‍ അയച്ചത്.

 

 

ഡി.എം.കെ ഹരജി ഇന്ന് പരിഗണിക്കും

 

 

ചെന്നൈ: എടപ്പാടി പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നതിനായി എം.എല്‍.എമാര്‍ക്ക് കോഴ കൊടുത്തുവെന്ന സംഭവം പുറത്തായതോടെ ഇത് ചോദ്യം ചെയ്ത് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹരജിയില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്. രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവര്‍ ഇന്ന് വാദം കേള്‍ക്കും. 234 അംഗ നിയമസഭയില്‍ 11നെതിരേ 122 വോട്ടുകളുമായാണ് പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. നിയമ സഭയില്‍ 89 അംഗങ്ങളാണ് ഡി.എം.കെക്കുള്ളത്.
കോഴകൊടുത്ത് വിശ്വാസ വോട്ട് നേടിയ സര്‍ക്കാര്‍ പിരിച്ചു വിടുകയോ അല്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സന്നദ്ധമാകുകയോ ചെയ്യണമെന്ന ആവശ്യവും ഡി.എം.കെ ഉന്നയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  9 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago