HOME
DETAILS

സഹപാഠികളുടെ കരുതലില്‍ വന്ദനക്കും നന്ദനക്കും വീടൊരുങ്ങി

  
backup
November 02 2018 | 03:11 AM

%e0%b4%b8%e0%b4%b9%e0%b4%aa%e0%b4%be%e0%b4%a0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8

കമ്പളക്കാട്: സഹപാഠികളുടെ സ്‌നേഹതണലില്‍ വന്ദനക്കും നന്ദനക്കും വീടൊരുങ്ങി. കരിങ്കുറ്റി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ വന്ദനക്കും നന്ദനക്കുമാണ് സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹവീട് പണിത് നല്‍കിയത്.
വണ്ടിയാമ്പറ്റ യുവശബ്ദം ഗ്രന്ഥശാല പരിസരത്ത് നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ.കെ. രാജുവില്‍ നിന്ന് വീടിന്റെ താക്കോല്‍ ഇരുവരും ചേര്‍ന്ന് ഏറ്റുവാങ്ങി.
തലചായ്ക്കാനിടയില്ലാത്തവര്‍ക്ക് തണലാകുന്ന ഇത്തരം പ്രവൃത്തികള്‍ മാതൃകാപരമെന്ന് മന്ത്രി പറഞ്ഞു. വീട് നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥികളെയും പിന്തുണച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ വന്ദനയും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദനയും അമ്മ രജിഷയോടൊപ്പം അടച്ചുറപ്പില്ലാത്ത ഷെഡിലായിരുന്നു താമസിച്ചിരുന്നത്. കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2016-17 ബാച്ചിലെ വിദ്യാര്‍ഥികള്‍ സഹപാഠിക്കൊരു സ്‌നേഹവീട് എന്ന ആശയം സ്‌കൂള്‍ അധികൃതരുടെ മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഉറച്ച പിന്തുണയാണ് ലഭിച്ചത്.
വീട് നിര്‍മിക്കാനാവശ്യമായ പണം കണ്ടെത്തുന്നത് മുതല്‍ നിര്‍മാണ സാമഗ്രികള്‍ തലയിലേറ്റി സ്ഥലത്ത് എത്തിക്കുന്ന ജോലിയും ഇവര്‍ ഏറ്റെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഭാഗത്ത് നിന്ന് ലഭിച്ച സഹായങ്ങള്‍ ഇവര്‍ക്ക് മുതല്‍ക്കൂട്ടായി. ഏകദേശം എട്ട് ലക്ഷം രൂപയോളം ചെലവഴിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മിനി, വി.എച്ച്.എസ്.സി ഡയരക്ടര്‍ പ്രൊഫ.എ. ഫാറൂഖ്, ജനപ്രതിനിധികളായ എ. അയ്യപ്പന്‍, ബിനുകുമാര്‍, ശാരദാ മണിയന്‍, രശ്മി പ്രദീപ്, പ്രിന്‍സിപ്പല്‍ സി.എം ലിജി, ഹെഡ്മാസ്റ്റര്‍ പി.വി സുധാകരന്‍, പി.ടി.എ പ്രസിഡന്റ് സി പ്രദീപ്, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.ഗോപിനാഥന്‍, കെ.പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago