ഡോക്ടേഴ്സ് റോഡിന്റെ തിരക്കൊഴിവാക്കാന്‍ നടപടിയില്ല
അരീക്കോട്: യാത്രക്കാര്‍ പ്രയാസം കൊണ്ട് വീര്‍പ്പ് മുട്ടുമ്പോഴും അരീക്കോട് ഡോക്ടേഴ്സ് റോഡിന്റെ തിരക്ക് ഒഴിവാക്കാന്‍ നടപടിയില്ല. കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്ന റോഡിലാണ് സ്ഥിരമായി ഗതാഗതക്കുരുക്കനുഭവപ്പെടുന്നത്.
ടൗണിലെ കുരുക്കഴിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറയുടെ നേതൃത്വത്തില്‍ പൊലിസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും വ്യാപാരികളേയും യോഗം വിളിച്ച് ചേര്‍ത്തിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തീരുമാനമൊന്നും ആയിട്ടില്ല. പൊലിസിന്റെ നേതൃത്വത്തില്‍ പാര്‍ക്കിങ് നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചത് മാത്രമാണ് ട്രാഫിക് പരിഷ്കരണത്തില്‍ പേരില്‍ ഉണ്ടായിട്ടുള്ളത്.
ഇടുങ്ങിയ റോഡില്‍ തന്നെ ഓട്ടോ പാര്‍ക്കിങ് കേന്ദ്രമാക്കിയതും വഴി അടച്ചുള്ള കച്ചവടങ്ങളുമാണ് യാത്രക്കാരെ വലക്കുന്നത്. സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പുറത്തിറങ്ങുന്ന റോഡില്‍ തന്നെ ഓട്ടോ പാര്‍ക്കിങ് കേന്ദ്രമാക്കിയത് ശരിയല്ലെന്നും പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ് ഭാഗത്തേക്ക് ഓട്ടോ പാര്‍ക്കിങ് മാറ്റണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."