HOME
DETAILS

അയല്‍പക്കത്തെ നോമ്പ് ജീവിതത്തില്‍ പകര്‍ത്തി പഞ്ചാ. വൈസ് പ്രസിഡന്റ്

  
backup
June 14, 2017 | 12:27 AM

%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5


അരീക്കോട്: പുണ്യമാസത്തില്‍ നോമ്പ് നോറ്റ് വ്യത്യസ്തയാവുകയാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍. സഹപ്രവര്‍ത്തകരും പഞ്ചായത്ത് ജീവനക്കാരുമായ മുസ്‌ലിം സുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഢ്യമായാണ് ഷിജി നോമ്പെടുത്ത് തുടങ്ങിയത്.
അയല്‍വാസികളില്‍ കൂടുതലും മുസ്‌ലിംകളാണ്. ഇവര്‍ നോമ്പെടുക്കുന്നത് കണ്ട് ശീലിച്ചതാണ് നോമ്പ് നോല്‍ക്കാന്‍ പ്രേരകമായതെന്ന് ഷിജി പറയുന്നു. കഴിഞ്ഞ വര്‍ഷവും നോമ്പെടുത്തിരുന്നെങ്കിലും മൂന്ന് ദിവസം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. ഇക്കുറി നോമ്പിനായി നേത്തെ തന്നെ മാനസികമായി തയാറെടുത്തതായി ഷിജി പറഞ്ഞു.
പുലര്‍ച്ചെ മൂന്നിന് മുന്‍പെ എണീറ്റ് അത്താഴത്തിനുള്ള വിഭവങ്ങള്‍ ഒരുക്കും. പഞ്ചായത്തോഫിസിലെ തിരക്കുകള്‍ ഒഴിഞ്ഞ നേരത്ത് വീട്ടിലെത്തിയാണ് നോമ്പുതുറക്കുള്ള വിഭവങ്ങള്‍ തയാറാക്കുക.
തുടക്കത്തില്‍ ചെറിയ പ്രയാസം തോന്നിയെങ്കിലും നോമ്പ് ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞുവെന്ന് ഇവര്‍ പറയുന്നു. വെറ്റിലപ്പാറ സ്വദേശിയായ മനോജിന്റെ ഭാര്യയാണ് ഷിജി പുന്നക്കല്‍. സി.പി.ഐയുടെ പ്രതിനിധിയായി വിളക്കുപറമ്പ് വാര്‍ഡില്‍ നിന്നാണ് ഷിജി വിജയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  a day ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  a day ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  a day ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  a day ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  a day ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  a day ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  a day ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  a day ago