HOME
DETAILS

വാക്കുകളുടെ സൗന്ദര്യത്തെ പുതുതലമുറയെ ബോധ്യപ്പെടുത്തണം: സുഭാഷ് ചന്ദ്രന്‍

  
backup
November 02 2018 | 04:11 AM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിനു കോഴിക്കോട് പൊലിസ് ക്ലബില്‍ തുടക്കമായി. സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വാക്കുകളുടെ സൗന്ദര്യത്തെ പുതുതലമുറയിലെ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് മനസിലാകുന്ന വിധത്തില്‍ എഴുതാനാണ് ഏറ്റവും പ്രയാസം. മനുഷ്യന്‍ കേവലം കായികതയ്ക്കപ്പുറം ആത്മീയവും മാനസികവുമായ പ്രതിഭാസമാണെന്നു നാം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായി.
മാധ്യമപ്രവര്‍ത്തക ശ്രുതി സുബ്രഹ്മണ്യന്‍ രചിച്ച 'റോബോട്ട്, ഭാവനയുടെ ശാസ്ത്രചരിത്രം' പുസ്തകം കവി പി.കെ ഗോപി പ്രകാശനം ചെയ്തു. ഐ.എസ്.ആര്‍.ഒ മുന്‍ ഡയരക്ടര്‍ ഇ.കെ കുട്ടി പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. കെ. ശ്രീധരന്റെ 'ബയോഗ്യാസ്; പ്രസക്തിയും പ്രയോഗവും' പുസ്തകം ഡോ. എ. അച്യുതനു നല്‍കി സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം.പി ബീന പുസ്തകവിവരണം നടത്തി. ഉപന്യാസ മത്സരവിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ നിര്‍വഹിച്ചു. സി.ജെ കുട്ടപ്പന്‍, കെ.വി ബാബുരാജ്, ശ്രുതി സുബ്രഹ്മണ്യന്‍, പ്രൊഫ. കെ. ശ്രീധരന്‍, വി.ബി ഷിബിത്ത് സംസാരിച്ചു. അസി. ഡയരക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും വി.ബിഷിബിത്ത് നന്ദിയും പറഞ്ഞു. പുസ്തകോത്സവം ഏഴിന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  a month ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  a month ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  a month ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  a month ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  a month ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  a month ago
No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  a month ago
No Image

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago