പാലിയേറ്റീവ് കെയര്‍ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാനം
കുന്നംകുളം: താലൂക്ക് ആശുപത്രിയിലെ പുതിയ പ്രസവ വാര്‍ഡിന്റേയും നവീകരിച്ച പാലിയേറ്റീവ് കെയര്‍ ഒ.പി വിഭാഗത്തിന്റേയും ഉദ്ഘാനം നടന്നു. ആശുപത്രി കോമ്പൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ പി.കെ ബിജു എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍ അധക്ഷയായി. ചടങ്ങില്‍ പാലിയേറ്റീവ് കെയറിനായുള്ള ധനസമാഹരണത്തിനായി സംഘടിപ്പിച്ച കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുളള സമ്മാനങ്ങളും വിതരണം ചെയ്തു. 10 വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച പ്രസവ വാര്‍ഡ് നിരവധി വാവാദങ്ങള്‍ക്കും, അവഗണനകള്‍ക്കും ശേഷമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഭരണസമതിയുടെ കാലത്ത്് 55 ലക്ഷവും, ഈ ഭറണസമതിയുടെ നേതൃത്വത്തില്‍ 15 ലക്ഷവും വകയിരുത്തി മൊത്തം 70 ലക്ഷം രൂപയക്കാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ഭരണസമതിയുടെ കാലയളവില്‍ പ്രവര്‍ത്തനത്തിനുണ്ടായ സാങ്കേതിക തടസ്സമാണ് കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയുണ്ടായത്. കെട്ടിടത്തില്‍ 8 ബെഡ്ഡുകളും ആറ് സപ്ഷല്‍ മുറികളുമാണുള്ളത്.
കെട്ടിടത്തിലേക്കുള്ള ലാമ്പിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ കെട്ടിടം പ്രാവര്‍ത്തികമാകൂ. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്. ആശുപത്രി സൂപ്രണ്ട് താജ്‌പോള്‍ സ്ഥിരം സമതി അധ്യക്ഷന്‍മാരായ സുമ ഗംഗാധരന്‍, ഗീതാശശി, കെ വിഷാജി, മിഷ സബാസ്റ്റ്യന്‍, കെ.കെ മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."