HOME
DETAILS
MAL
നരേന്ദ്ര മോദിയെ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പാക്കിസ്താന്
backup
September 18 2019 | 14:09 PM
ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് പാക്കിസ്താന്. സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി 21നാണ് മോദി അമേരിക്കയിലേക്ക് തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക്കിസ്താന് വ്യോമപാത നിരാകരിച്ചിരുന്നു. ബലാക്കോട്ടിലെ ജയ്ഷെ ക്യാംപുകളില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്കുള്ള വ്യോമപതാ പാക്കിസ്താന് ആദ്യമായി അടച്ചത്. എന്നാല്‍ ജൂലൈയില്‍ അത് വീണ്ടും തുറന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."