HOME
DETAILS

ചൂഷണരഹിത സമൂഹനിര്‍മാണത്തിന് ഏകമാര്‍ഗം മാര്‍ക്‌സിസം: യെച്ചൂരി

  
backup
June 14 2017 | 00:06 AM

%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d

 

 


തൃശൂര്‍: മാനവിക സംസ്‌കാരത്തിന്റെ മുന്നോട്ടുള്ള പ്രയാസത്തിനും ചൂഷണരഹിത സമൂഹ നിര്‍മിക്കും ഏക മാര്‍ഗം മാര്‍ക്‌സിസമാണെന്ന് ആഗോളതലത്തിലുള്ള സമകാലിക സാഹചര്യങ്ങള്‍ 'വ്യക്തമാക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി പറഞ്ഞു. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അനുഭവങ്ങളും മാനവിക സമുഹത്തിന് അതു നല്‍കിയ സംഭവനക്കും ഇന്നും പ്രസക്തി ഏറെയാണ്. 'ഒക്ടോബര്‍ വിപ്ലവത്തിന്റെ സമകാലിക വായന' എന്ന വിഷയത്തെ ആസ്പദമാക്കി തൃശൂരില്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
ലോകത്തെ മാറ്റിമറിക്കാനുള്ള ഏക തത്വചിന്ത മാക്‌സിസമാണ്. മുതലാളിത്തത്തിനും ഏകാധിപത്യത്തിനും ഫാസിസത്തിനുമൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവില്ലെന്ന് തെളിഞ്ഞു.
തൊഴലാളികളുടെയോ ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ മോചനമല്ല മാര്‍ക്‌സിസം വിഭവനം ചെയ്യുന്നത്. സമൂഹത്തിന്റെ മൊത്തം വിമോചനമാണ്. അതിന് മാനവരാശിയുട നമക്കായി നിലകൊള്ളുന്ന മുഴുവന്‍ ജനവിഭഗങ്ങളും ഒറ്റക്കെട്ടായി പോരാടണം. ഉത്തരധുനികതയും സത്വരാഷ്ട്രീയവും മാര്‍ക്‌സിസത്തിനും സോഷ്യലിസത്തിനും വര്‍ഗസമരത്തിനും എതിരാണ്. അത് ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ രൂപം കൊള്ളുന്നതാണ്. ഇവര്‍ അന്തിമമായി അരാഷ്ട്രീയവാദമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സത്വരാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം മുതലാളിത്തശക്തികള്‍ക്കാണ് സഹായകമാകുന്നത്.
കമ്യൂണിസത്തിലേക്കുള്ള അതിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം മാത്രമാണ് സോഷ്യലിസം. മൂര്‍ത്തമായ സാഹചര്യങ്ങളെ മൂര്‍ത്തമായി വിലയിരുത്തിയാണ് ലെനിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ സോഷലിസറ്റ് വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ പിന്നീട് പല കാര്യങ്ങളിലും വീഴ്ചയുണ്ടായി.
വര്‍ഗസമരം ശക്തിപ്പെടുത്തുന്ന അവസ്ഥ ഉണ്ടായില്ല. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന ആശയത്തിന് പല വിധ വ്യതിചലനങ്ങളും ഉണ്ടായി. ഇതില്‍ മുതലെടുത്ത് പഴയ ബൂര്‍ഷ്വാസിയും മുതലാളിത്ത ശക്തികളും വര്‍ധിത വീര്യത്തോടെ ശക്തിപ്പെടാന്‍ തുടങ്ങി. രാജ്യത്തിനകക്കതും പുറത്തുമുള്ള ശത്രുക്കളെ യഥാസമയം തിരിച്ചറഞ്ഞ് പ്രവര്‍ത്തിക്കാനായില്ല. ഇത് സോവ്യറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചക്ക് വഴിവെച്ചു.
എന്നാല്‍ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സന്ദേശത്തിന് നൂറു വര്‍ഷം പിന്നിടുമ്പോഴും പ്രസക്തി ഏറുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ ആഴത്തില്‍ സ്വാധീനിക്കുകയു മാനവ സംസ്‌കാരത്തില്‍ ഗുണപരമായ മാറ്റം വരുത്തുകയും ചെയ്തത് ഒക്ടോബര്‍ സോഷ്യലിറ്റ് വിപ്ലമാണ്.
മാര്‍ക്‌സിസം എന്ന സര്‍ഗാത്മക ശാസ്ത്രത്തിന്റെ ശരിമ അത് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. സമൂഹത്തെ എല്ലാവിധ ചൂഷണത്തില്‍ നിന്ന മോചിപ്പിക്കുക എന്നതായിരുന്നു അതിന്റെ ദൗത്യം.
മുതലാളിത്തത്തിന്റെ തകര്‍ച്ച ഒരു സ്വാഭവിക പ്രകിയയല്ല. അതിന് പ്രത്യയശാസ്ത്രത്തിന് നിരന്തരമായി മൂര്‍ച്ച കൂട്ടരണം. മാര്‍ക്‌സിസത്തോടുള്ള പ്രതിബദ്ധതയുള്ള പ്രസ്ഥാനം വളരണം. കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, പുരോഗമന ജനാധിപത്യ ശക്തികളുടെയാകെ ഐക്യപ്പെട്ട പേരാട്ടങ്ങളും ശക്തിപ്പെടണം. മുതലാളിത്തം സൃഷ്ടിക്കുന്ന കെടുതികളും കോര്‍പറേറ്റ് വല്‍കരണത്തിന്റെ ചൂഷണവും വര്‍ഗീസയ ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളും ശക്തിപ്പെടുന്ന ഇക്കാലത്തും ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്നും യെച്ചൂരി പറഞ്ഞു. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  10 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago