HOME
DETAILS

മറ്റൊരു രാജ്യവും ജനങ്ങളെ ഗ്യാസ് ചേംബറിലേക്കു വിടാറില്ല കൈകൊണ്ടുള്ള തോട്ടിപ്പണിയെ വിമര്‍ശിച്ച് സുപ്രിം കോടതി

  
backup
September 19 2019 | 00:09 AM

sc-condems-government-for-insecure-scavenger-work-775975-2

 

ന്യൂഡല്‍ഹി: രാജ്യത്ത് സുരക്ഷാ സംവിധാനങ്ങളില്ലാതെ താഴ്ന്ന ജാതിക്കാര്‍ തോട്ടിപ്പണി ചെയ്യേണ്ടിവരികയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി.
മറ്റൊരു രാജ്യവും ജനങ്ങളെ ഗ്യാസ് ചേംബറിലേക്കു മരിക്കാനായി വിടാറില്ലെന്നും രാജ്യത്ത് ഓരോ മാസവും കൈകൊണ്ട് തോട്ടിപ്പണി ചെയ്ത് നാലോ അഞ്ചോ പേര്‍ മരിക്കുന്നുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
എസ്.സി-എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റിനെ ഇളവു ചെയ്യുന്ന കഴിഞ്ഞ വര്‍ഷത്തെ വിധിന്യായത്തെ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് പരമോന്നത കോടതി രാജ്യത്തെ താഴ്ന്ന വിഭാഗങ്ങളുടെ ദുരവസ്ഥ തുറന്നുകാട്ടിയത്.എല്ലാ മനുഷ്യരും തുല്യരാണ്. പക്ഷേ അധികൃതര്‍ തുല്യസൗകര്യം നല്‍കുന്നില്ല. തോട്ടിപ്പണിയിലേര്‍പ്പെട്ടവര്‍ക്കും മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നവര്‍ക്കും എന്തുകൊണ്ട് മുഖംമൂടിയും ഓക്‌സിജന്‍ സിലിണ്ടറും നല്‍കുന്നില്ലെന്ന് കോടതി കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോടു ചോദിച്ചു.
ഭരണഘടന രാജ്യത്ത് തൊട്ടുകൂടായ്മ നിര്‍മാര്‍ജനം ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്ക് നിങ്ങള്‍ ഹസ്തദാനം ചെയ്യുമോ എന്നു ഞാന്‍ ചോദിക്കുന്നു. ഇല്ല എന്നാണ് ഉത്തരം. ഈ രീതിയിലാണ് നാം മുന്നോട്ടു പോവുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിട്ടിട്ടും ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കുന്നു- ജസ്റ്റിസ് മിശ്ര വികാരാധീനനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  23 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago