ലണ്ടനിലെ ഫ്‌ളാറ്റില്‍ വന്‍തീപ്പിടിത്തം; 12 മരണം എഴുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ലണ്ടന്‍: ലണ്ടനിലെ ഫ്‌ളാറ്റില്‍ വന്‍ തീപ്പിടിത്തം. 12 പേര്‍ മരിച്ചു.
പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഗ്രന്‍ഫെല്‍ ടവര്‍
ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. എഴുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 24 നിലകളുള്ള കെട്ടിടത്തിന്റെ അഞ്ചു നിലകളിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് മറ്റു നിലകളിലേക്കും തീ പടര്‍ന്നു. തീപ്പിടിത്തത്തില്‍ ഉയര്‍ന്ന പുകശ്വസിച്ച് നിരവധി പേര്‍ ചികിത്സ തേടി.
നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 40 ഫയര്‍ എന്‍ജിനുകളും 200 അഗ്നിശമന സേനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ 12.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടകാരണമെന്തെന്ന് വ്യക്തമല്ല. പൂര്‍ണമായും അഗ്നിക്കിരയായതിനാല്‍ കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും ആളുകളെ സുരക്ഷാര്‍ഥം ഒഴിപ്പിച്ചിട്ടുണ്ട്.
Here's a livestream of #LondonFire Not looking good. Pray these residents got out in time.https://t.co/bMSm1RpHVT
— Nick Falco (@Nick_Falco) June 14, 2017
[caption id="attachment_353471" align="alignnone" width="620"] ഗ്രന്‍ഫെല്‍ ടവര്‍ അഗ്നിക്കിരയാവും മുമ്പ്[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."