HOME
DETAILS

മഞ്ചേരിയില്‍ മാലിന്യം കത്തിക്കല്‍ തുടരുന്നു

  
backup
November 02 2018 | 05:11 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%a4

മഞ്ചേരി: പൊതുയിടങ്ങളില്‍ വ്യാപകമായി മാലിന്യം കത്തിക്കല്‍ തുടരുമ്പോഴും മഞ്ചേരി നഗരസഭാ അധികൃതര്‍ക്ക് മൗനം. മാലിന്യം കൊണ്ടു പൊറുതിമുട്ടുന്ന മഞ്ചേരിയില്‍ മാലിന്യം കത്തിക്കല്‍ കൂടിയായതോടെ പൊതുജനം വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും നഗരസഭക്കൊപ്പം ബന്ധപ്പെട്ട വകുപ്പ് അധികൃതരും കടുത്ത നിയമലംഘനത്തിന് നേരെ കണ്ണടക്കുകയാണ്.
1994 കേരള മുനിസിപ്പാലിറ്റി പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് ഹോട്ടലുകള്‍, പച്ചക്കറി കടകള്‍, സിനിമാ തീയേറ്ററുകള്‍, ഷോപ്പിംങ് മാളുകള്‍, വസ്ത്ര ശാലകള്‍, കാന്റീനുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷണ ശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തികാനുമതി ലഭിക്കണമെങ്കില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സ്വന്തമായി സംവിധാനം ഒരുക്കണമെന്നാണ് നിയമം.
എന്നാല്‍ ഇതൊന്നും മഞ്ചേരിക്ക് ബാധകമല്ലെന്ന മട്ടിലാണ് നഗരസഭ. മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. പൊതുയിടങ്ങളില്‍ പ്ലാസ്റ്റിക്കും റബറും കത്തിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത്. ദിനേനെ നൂറുകണക്കിന് രോഗികള്‍ എത്തുന്ന മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് പരിസരത്തും കോടതിപ്പടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനോടു ചേര്‍ന്നുള്ള സ്ഥലത്തും പാണ്ടിക്കാട് റോഡിലെ സീതി ഹാജി ബസ് സ്റ്റാന്‍ഡിലും വ്യാപകമായി മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ചാക്കുകളിലാക്കി പലയിടങ്ങളിലിട്ട് കത്തിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നഗരസഭയാണ്.
എന്നാല്‍ കടുത്ത നിയമലംഘനത്തിനെതിരെ അധികൃതര്‍ സ്വീകരിക്കുന്ന തണുപ്പന്‍ പ്രതികരണം മൂലം നഗരത്തില്‍ മാലിന്യം കത്തിക്കല്‍ തുടര്‍ക്കഥയാവുകയാണ്. വ്യാപകമായി പ്ലാസ്റ്റിക്കുകള്‍ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
തുടര്‍ച്ചയായി മാലിന്യം കത്തിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ പല രോഗങ്ങള്‍ക്കും കാരണമാകും എന്നതിന് പുറമെ അന്തരീക്ഷ മലിനീകരണത്തിനും ആക്കം കൂട്ടും. ഇതോടൊപ്പം ഡയോക്‌സിന്‍ ലുറാന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ മുന്നൂറോളം വിഷപദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ കലരും. ഇത് വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളാകും വിളിച്ചു വരുത്തുക.
ഏറെ കൊട്ടിഘോഷിച്ച നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രഡിംങ് യൂനിറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങിയതും നഗരം മാലിന്യത്തില്‍ വീര്‍പ്പുമുട്ടാന്‍ കാരണമായി. മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും നഗരസഭാ അധികൃതര്‍ മടിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago