HOME
DETAILS
MAL
ബി.ജെ.പി നേതാവിന്റെ വീടിനു നേരെ ബോംബേറ്; ആയഞ്ചേരിയില്‍ ഹര്‍ത്താല്‍
backup
June 14 2017 | 04:06 AM
വടകര: ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരിയുടെ വീടിനു നേരെ ബോംബേറ്. ഇതില്‍ പ്രതിഷേധിച്ച് ആയഞ്ചേരിയില്‍ ബി.ജെ.പി ഇന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ആയഞ്ചേരി ടൗണിനു സമീപത്തെ രാമദാസ് മണലേരിയുടെ വീടിനു നേരെ ബോംബേറുണ്ടായത്. മുന്‍ ഭാഗം വാതില്‍ പാടേ തകര്‍ന്നു. തൊട്ടടുത്ത ഓഫിസ് മുറിയുടെ വാതിലിനും കേടുപറ്റി. വീട്ടിനകത്തെ ഷോക്കേസിന്റെ ഗ്ലാസ് സ്ഫോടനത്തില്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ക്കും കേടുപറ്റി. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്നു കരുതുന്നു. രാമദാസും കുടുംബവും വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."