HOME
DETAILS

വാണിനഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍ ' അകത്തില്ല '

  
backup
November 02 2018 | 06:11 AM

%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97-2

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമെന്നതുകൊണ്ടു തന്നെ നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്
ബദിയഡുക്ക: വാണിനഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലാത്തതു മൂലം രോഗികള്‍ക്ക് ദുരിതം. എന്‍മകജെ ഗ്രാമപഞ്ചായത്തിലെ വാണിനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഡോക്ടര്‍മാരില്ലാതെ നോക്കുകുത്തിയായി മാറുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമെന്നതുകൊണ്ടുതന്നെ നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
രാവിലെ തന്നെ ആശുപത്രിയിലെത്തുന്ന രോഗികള്‍ ഡോക്ടറുടെ വരവും കാത്ത് ഇരുന്നു മടുക്കുമ്പോള്‍ തിരികെ പോവുകയാണ് പതിവ്.
ആശുപത്രിയില്‍ ഒ.പി വിഭാഗം, ലാബ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള ജീവനക്കാരോ ഡോക്ടര്‍മാരോ ഇല്ലാത്തതു മൂലം അവയൊന്നും പ്രവര്‍ത്തിക്കുന്നുമില്ല. മാസങ്ങള്‍ക്കുമുന്‍പ് കോഴിക്കോട്ടുനിന്നുള്ള ഒരു ഡോക്ടറെ ഇവിടെ നിയമിച്ചിരുന്നു. എന്നാല്‍ ചാര്‍ജ്ജെടുത്ത് രണ്ടുദിവസം കഴിഞ്ഞ് അവധിയില്‍ പോയതിനുശേഷം തിരികെ എത്തിയില്ലെന്നാണ് രോഗികളുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത തല ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കുമ്പള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് വാണിനഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അധിക ചുമതല നല്‍കിയിരുന്നു.
ആഴ്ചയില്‍ രണ്ടു ദിവസം ഡോക്ടറുടെ സേവനം ലഭിച്ചിരുന്നുവെന്നാണ് പരിസരവാസികളും രോഗികളും പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഡോക്ടറില്ല.
കഴിഞ്ഞ ദിവസം ഡോക്ടറും മറ്റു ജീവനക്കാരുമില്ലാത്തതു മൂലം ആശുപത്രി അടച്ചിടേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും രോഗികള്‍ ആരോപിക്കുന്നു. ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിയില്‍ ഡ്യൂട്ടിക്ക് ഹാജരാവത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ആരോഗ്യ വകുപ്പ് അധികൃതരുമായി ആലോചിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് വൈ. ശാരദ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago