സമഗ്ര പദ്ധതി തയാറാക്കും; കണ്ണാടിപ്പറമ്പിലെ കുരുക്കഴിയും
കണ്ണാടിപ്പറമ്പ്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കണ്ണാടിപ്പറമ്പിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതിനു നാറാത്ത് പഞ്ചായത്ത് പദ്ധതി തയാറാക്കുന്നു.
ഇതുസംബന്ധിച്ച് നാറാത്ത് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് അംഗം അഷ്കര്‍ കണ്ണാടിപ്പറമ്പ് അവതരിപ്പിച്ച പ്രമേയം ഭരണസമിതി അംഗീകരിച്ചു.
പുല്ലൂപ്പി ജങ്ഷനിലുള്ള ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കുക, പാര്‍ക്കിങ് ക്രമീകരിക്കുക, ടൗണിലെ ബസ്റ്റോപ്പ് ദേശസേവാ യു.പി സ്കൂളിനു സമീപത്തേക്കു മാറ്റുക, സീബ്രാ ലൈനുകള്‍, ദിശാസൂചിക ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ ആവശ്യം.
വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് കാരണം കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കക്കാട് പുല്ലൂപ്പി പാലം യാഥാര്ഥ്യമായത്തിനു ശേഷം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ജോയിന്റ് ആര്.ടി.ഒ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായുള്ള ട്രാഫിക് ഏകീകരണ സമിതി യോഗം 11നു വൈകിട്ട് നാലിന് ദേശസേവാ യു.പി സ്കൂളില്‍ നടക്കും.
പൊലിസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടന, ഡ്രൈവര്‍മാര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."