ഓട്ടോപെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തലാക്കണം
എടപ്പാള്‍: ഗതാഗതക്കുരുക്കു മൂലം വീര്‍പ്പുമുട്ടുന്ന എടപ്പാളില്‍ ടൗണ്‍ പെര്‍മിറ്റ് നല്കുന്നതു നിര്‍ത്തണമെന്നും പെര്‍മിറ്റില്ലാത്ത ഓട്ടോകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എടപ്പാളില്‍ ചേര്‍ന്ന ഓട്ടോ ടാക്സി വര്‍ക്കേഴ്സ് ഫെഡറേഷന്(സിഐടിയു)കണ്വെന്ഷന് ആവശ്യപ്പെട്ടു.
എടപ്പാളില്‍ നിലവില്‍ ആയിരത്തിഒരുനൂറില് കൂടുതല്‍ ഓട്ടോകള്‍ക്കാണു പെര്‍മിറ്റുള്ളത്. ഹാള്‍ട്ടിങ്ങ് പെര്‍മിറ്റില്ലാത്ത നിരവധി ഓട്ടോകളും എടപ്പാളില്‍ സര്‍വിസ് നടത്തുന്നുണ്ട്. നിലവില്‍ പെര്‍മിറ്റുള്ള ഓട്ടോകള്‍ക്കു പോലും ഹാള്‍ട്ട് ചെയ്യാന്‍ സ്ഥലമില്ലാത്ത എടപ്പാളില്‍ കൂടുതല്‍ ഓട്ടോകള്‍ക്കു പെര്‍മിറ്റ് നല്കുന്നതു ബുദ്ധിമുട്ടുണ്ടണ്ടാക്കും.
കണ്വെന്ഷന് ജില്ലാ സെക്രട്ടറി എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. പി.സുധീഷ് അധ്യക്ഷനായി. എം.മുഹമ്മദാലി, ടി.ഗിരീഷ്, രാജീവ്, എം.വി.കാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."