സഊദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു
റിയാദ്: സഊദിയിലെ അബഹയിലെ ഗുരുതര രോഗം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി നങ്ങേലിച്ചിവിളകം സുകുമാരന്‍ മകന് സുജിത് കുമാര്‍ (33) ആണ് രക്താര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചത്.
കഴിഞ്ഞ ദിവസം പല്ലെടുത്തതിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രക്താര്‍ബുദമാണെന്നു മനസ്സിലായത്. മൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലും ചികിത്സ തുടര്‍ന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്‍നടപടികള്‍ക്കായി ബന്ധുക്കള്‍ അബഹയില്‍ എത്തിയിട്ടുണ്ട്. 12 വര്‍ഷത്തോളമായി അല്‍റായി കമ്പനിയില്‍ ജോലിയിലാണ്. ജിസാന്‍ ഹൈവേയിലെ ദര്‍ബില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. ഭാര്യ നിമിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."