HOME
DETAILS
MAL
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍
backup
June 14 2017 | 11:06 AM
- സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ,റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി.വത്സലകുമാരിഎന്നിവരാണ് അംഗങ്ങള്‍.
- കേരളാ ചരക്കുസേവന നികുതി ബില്‍2017ഓര്‍ഡിനന്‍സായി ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുളള ബില്‍2016ഓഗസ്റ്റില്‍ രാജ്യസഭയും ലോകസഭയും പാസ്സാക്കിയിരുന്നു. കേരളത്തിലും ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.
- പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധന്‍ അന്തരിച്ച ഐ.എസ്.ഗുലാത്തിയുടെ വീട് പുതുക്കി പണിയുന്നതിനും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനും ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗുലാത്തിയുടെ വിധവ ലീല ഗുലാത്തിയാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.
- റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
- പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ആഷ തോമസിനെ റോഡ്‌സ്&ബ്രിഡ്ജസ് എം.ഡി.യായി നിയമിക്കാന്‍ തീരുമാനിച്ചു.
- ബിജു പ്രഭാകറിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.
- ടൂറിസം ഡയറക്റ്റര്‍ ബാലകിരണിനെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(കിയാല്‍)എം.ഡി.യായി നിയമിച്ചു.ടൂറിസം ഡയറക്റ്ററുടെ ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും.
- മുന്‍ എം.പിയും എം.എല്‍.എയുമായ പി.വിശ്വംഭരന്റെ ചികിത്സയ്ക്ക് ചെലവായ5.89ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
- ആലപ്പുഴ ജില്ലയില്‍ കുമ്പളം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച5പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചു.മരിച്ചവരില്‍ നാലുപേര്‍ നേപ്പാളികളും ഒരാള്‍ മലയാളിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."