ടി ബ്രാഞ്ചിനെച്ചൊല്ലി പുതിയ തര്‍ക്കം; തച്ചങ്കരി വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: പൊലിസ് തലപ്പത്തെ പോര് പുതിയ തലത്തിലേക്ക്. എ.ഡി.ജി.പി ടോമിന് തച്ചങ്കരി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്കി.
തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ പറയുന്നത്.
അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ചിനെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഈ വിഭാഗം തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും സെന്‍കുമാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ തച്ചങ്കരി ആഭ്യന്തര സെക്രട്ടറിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്കി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഫയലുകള്‍ ആവശ്യപ്പെടുന്നത് ദുര്ലക്ഷ്യത്തോടെയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെയാണ് സെന്‍കുമാർ കടുത്ത നടപടിക്കൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."