തൊട്ടില്‍പ്പാലത്തു നിന്ന് വടക്കന്‍ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വിസ് ആരംഭിക്കണമെന്ന്
തൊട്ടില്‍പ്പാലം: കെ.എസ്.ആര്.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നു വടക്കന്‍ ഭാഗങ്ങളിലേക്കും സര്‍വിസ് ആരംഭിക്കണമെന്ന് കുണ്ടണ്ടുതോടിലെ ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
തൊട്ടില്‍പ്പാലം-കുണ്ടുതോട് ഏലക്കണ്ടി ക്ഷേത്രത്തില്‍ നിന്ന് കൂത്തുപറമ്പ്, മട്ടന്നൂര്‍, ആലക്കോട്, ചെറുപുഴ, ഭീമനട, വെള്ളരിക്കുണ്ടണ്ട് വഴി പാണത്തൂരിലേക്കും തലശ്ശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മണിപ്പാല്‍ വഴി തീര്‍ഥാടന കേന്ദ്രമായ കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കും കോഴിക്കോട്, പാലക്കാട്, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ വഴി വേളാങ്കണ്ണി മാതാ ചര്‍ച്ചിലേക്കും സര്‍വിസ് ആരംഭിക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രനു നിവേദനം നല്‍കിയതായി ഭാരവാഹികളായ സുനില്‍ നരിപ്പാറ, സോന്ദന് ജോസഫ്, വിനു എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."