HOME
DETAILS
MAL
യമനിൽ അറബ് സഖ്യ സേന വ്യോമാക്രമണത്തിൽ ഹൂതികളുടെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തു
backup
November 02 2018 | 11:11 AM
റിയാദ്: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന നടത്തിയ വ്യോമാക്രമണത്തിൽ വിമത വിഭാഗമായ ഹൂതികളുടെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തു. തലസ്ഥാന നഗരിയായ സൻആയിലെ അൽ ദുലൈമി എയർ ബേസിനു നേരെയാണ് സഖ്യ സേന നിരവധിതവണ ആക്രമണം നടത്തിയത്.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയടക്കമുള്ള ആയുധങ്ങൾ വിക്ഷേപിക്കുന്ന ഹൂതികളുടെ പ്രധാന വിക്ഷേപണ കേന്ദ്രങ്ങളിൽ പെട്ടതാണ് ഇതെന്ന് അറബ് സഖ്യ സേന വക്താവ് തുർക്കി അൽ മാലികി പറഞ്ഞു. സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വ്യോമാക്രമണം നടത്തിയ മിസൈൽ വിക്ഷേപണ കേന്ദ്രമെങ്കിലും ആക്രമണത്തിൽ വിമാനത്താവളം സുരക്ഷിതമാണെന്നും സഖ്യ സേന അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വ്യോമാക്രമണം നടത്തിയതെന്നും അൽ മാലികി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."