ഹൃദയശുദ്ധീകരണമാണ് റമദാനിന്റെ ആത്മാവ്: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
മഞ്ചേരി: പാപങ്ങളില്‍ നിന്നുള്ള ഹൃദയശുദ്ധീകരണമാണ് വിശുദ്ധറമദാനിന്റെ ആത്മാവെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മഞ്ചേരി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.ഹൃദയത്തിലെ മാലിന്യങ്ങള്‍ തുടച്ചുനീക്കി സംശുദ്ധമായ ജീവിതം കാഴ്ചവയ്ക്കാന്‍ നോമ്പ് പ്രചോദനമാകണം.
പൈശാചിക പ്രവര്‍ത്തികളില്‍ നിന്നും മനസിനേയും ശരീരത്തേയും മുക്തമാക്കി ഖുര്‍ആന്‍ വിഭാവനം ചെയ്ത ജീവത ക്രമം ചിട്ടപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. വ്രതമനുഷ്ടിക്കുന്നതിലൂടെ മനസിനെന്ന പോലെ ശരീരിക ആരോഗ്യത്തിലും ഉണ്ടാകുന്ന നേട്ടം വിശ്വാസികള്‍ക്കു അനുഗ്രമാണ്. ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ വിശുദ്ധി ജീവതത്തിലുടനീളം നിലനിര്‍ത്താന്‍ കഴിയുന്നെങ്കില്‍ മാത്രമെ നോമ്പിന്റെ യഥാര്‍ഥലക്ഷ്യം സാക്ഷാത്കരിക്കാനാവു എന്നും അദ്ദേഹം പറഞ്ഞു.
'അഭയം അല്ലാഹു മാത്രം' എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി മുഖ്യപ്രഭാഷണം നടത്തി .ഫസ്‌ലുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. കെ.സി മുഹിയുദ്ദീന്‍ ദാരിമി, അബ്ദുല്‍ജലീല്‍ഫൈസി, സി.പി കുഞ്ഞാപ്പ ആനക്കയം, മുഹമ്മദ് ശാഫിഫൈസി, അബ്ദുല്‍ബാരിമാനി, അലിദാരിമി, കെ അബ്ദുറസാഖ്‌ഫൈസി, പയ്യനാട് മൊയ്തീന്‍, മുഹമ്മദ് ദാരിമി, ടി.എച്ച് കുഞ്ഞാലിഹാജി, അബുമുസ്‌ലിയാര്‍ പയ്യനാട്, അസീസ്പുല്‍പ്പറ്റ, കുഞ്ഞാണിഹാജി, മജീദ്മാസ്റ്റര്‍, മുഹമ്മദ് ദാരിമി, അബൂബക്കര്‍ സിദ്ദീഖ് ദാരിമി തുടങ്ങിയര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."