റണ്‍വേട്ടക്കാരില്‍ ഒന്നാമനായി കോഹ്‌ലി
ന്യൂഡല്‍ഹി: ടി20 റണ്‍വേട്ടക്കാരില്‍ അമരത്തെത്താന്‍ ഇനി കുറച്ച് നാള്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായിരിക്കും ഇതിനായി മത്സരിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ക്ലാസ് ഇന്നിങ്‌സുമായി പുറത്താവാതെ 72 റണ്‍സെടുത്ത് ടീമിനെ വിജയഭേരിയിലെത്തിച്ച കോഹ്‌ലിയാണ് മറ്റൊരു റെക്കോര്‍ഡ് കൂടി എത്തിപ്പിടിച്ചത്.
അന്താരാഷ്ട്ര ടി20യിലെ ടോപ് സ്‌കോറര്‍മാരില്‍ ഒന്നാമനെന്ന നേട്ടം (2441 റണ്‍സ്). ഇതുവരെ 2434 റണ്‍സുമായി ആ സ്ഥാനം അലങ്കരിച്ചിരുന്ന രോഹിത് ശര്‍മയെയാണ് പിന്നിലാക്കിയത്. രണ്ടും ഇന്ത്യന്‍ ടീമിന്റെ നായകന്‍മാര്‍. 72 റണ്‍സെടുത്തതോടെയാണ് കോഹ്‌ലി രോഹിതിനെ മറികടന്നത്. കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ ഇരുവരുടേയും റെക്കോര്‍ഡിന് ഏഴു റണ്‍സിന്റെ ദൂരം മാത്രം.
ന്യൂസിലന്‍ഡ് ഓപ്പണര്‍ മാട്ടിന്‍ ഗുപ്റ്റില്‍ (2283), പാക് താരം ഷുഐബ് മാലിക് (2263), മറ്റൊരു ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം (2140) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.
കൂടാതെ ടി20, ഏകദിനം, ടെസ്റ്റ് എന്നീ മൂന്ന് ഫോര്‍മാറ്റിലും 50 ല്‍ കൂടുതല്‍ ശരാശരിയുള്ള ഏകതാരമായും കോഹ്‌ലി മാറി. ടെസ്റ്റില്‍ 53.14, ഏകദിനത്തില്‍ 60.14, ടി20യില്‍ 50.85 എന്നിങ്ങനെയാണ് താരത്തിന്റെ നിലവിലെ ശരാശരി റണ്‍സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."