മുണ്ടമ്പ്ര സ്‌കൂളിലെ ഓടും ഷീറ്റും വില്‍പ്പന നടത്തിയ സംഭവം; നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകന്‍ വിശദീകരണം നല്‍കി
അരീക്കോട്: മുണ്ടമ്പ്ര ഗവ. മാപ്പിള യു.പി സ്‌കൂളിലെ ഓടുകളും മേല്‍ക്കൂര ഷീറ്റുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ അരീക്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. പഞ്ചായത്ത് അറിയാതെ സ്‌കൂളിലെ വസ്തുക്കള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ പ്രധാനധ്യാപകനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ഉമര്‍ വെള്ളേരി സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് ജൂണ്‍ രണ്ടിന് സെക്രട്ടറി നല്‍കിയ നോട്ടീസിന് മറുപടിയായാണ് പ്രധാനധ്യാപകന്‍ വിശദീകരണം നല്‍കിയത്. സംഭവത്തില്‍ നടപടിയെടുക്കരുതെന്നഭ്യര്‍ഥിച്ചും മേലില്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താമെന്ന് തെറ്റു ഏറ്റുപറഞ്ഞുമാണ് വിശദീകരണം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ മെയില്‍ ചേര്‍ന്ന പി.ടി.എ, എസ്.എം.സി, എം.ടി.എ സംയുക്ത യോഗത്തിലാണ് ഷീറ്റും ഓടുകളും വിറ്റൊഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണ റിപ്പോര്‍ട്ടിലുള്ളത്. ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന ഓടുകളും കാലപ്പഴക്കത്താല്‍ നശിച്ച ആസ്പറ്റോസ് ഷീറ്റുകളും എസ്.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്‍പ്പന നടത്തിയതെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
ഒരു മാസം മുമ്പാണ് സ്‌കൂളിലെ 1500 ഓളം ഓടുകളും അഞ്ഞൂറോളം മേല്‍ക്കൂര ഷീറ്റുകളും ഗ്രാമപഞ്ചായത്ത് അറിയാതെ വില്‍പ്പന നടത്തിയത്.
ഇതുസംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയതോടെയാണ് അരീക്കോട് പഞ്ചായത്ത് അധികൃതര്‍ അനധികൃത വില്‍പ്പനയുടെ വിവരമറിഞ്ഞത്. തുടര്‍ന്ന് മുസ്‌ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ് എന്നീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തിര ബോര്‍ഡ് യോഗം ചേരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
പ്രധാനധ്യാപകന്‍ നല്‍കിയ വിശദീകരണ റിപ്പോര്‍ട്ട് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."