രക്തദാനത്തിനായി മുന്നിട്ടിറങ്ങി വിദ്യാര്‍ഥികളും
അങ്ങാടിപ്പുറം: ലോക രക്തദാന ദിനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ. ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ അങ്ങാടിപ്പുറം ഐ.എച്ച്.ആര്.ഡി സ്കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ പെരിന്തല്‍മണ്ണ രക്ത ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.
സാധാരണ ഗതിയില്‍ യുവാക്കള്‍ തന്നെയാണ് കൂടുതലായും രക്തം ദാന മേഖലയിലെത്തുന്നതെങ്കിലും പതിനെട്ട് വയസ് തികയുന്നതും കാത്ത് രോഗികള്‍ക്ക് രക്തം നല്കാന് കാത്തു നില്‍ക്കുകയായിരുന്നു അങ്ങാടിപ്പുറം ഐ.എച്ച്.ആര്.ഡി സ്കൂളിലെ വിദ്യാര്‍ഥികള്‍.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷബീര്‍ മാസ്റ്ററുടെ സഹകരണത്തോടെയാണ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷെഫീഖ് പാണമ്പിയും ഇരുപത്തഞ്ചോളം വിദ്യാര്‍ഥികളും ഇന്നലെ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കിയത്.
25 വിദ്യാര്‍ഥികളില്‍ 15 പേരും ആദ്യമായാണ് രക്തം നല്‍കുന്നത്. പകര്‍ച്ചവ്യാധിയാല്‍ നാട്ടിലെങ്ങും രക്തദാതാക്കള്‍ക്കായി പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ രക്തം നല്കി മറ്റുള്ളവര്‍ക്ക് മാതൃകയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."