ഐ.ടി, ടെലികോം മേഖലകളില്‍ 14,000 തൊഴിലുകള്‍ സഊദിവത്കരിക്കും
റിയാദ്: സഊദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഐ.ടി, ടെലികോം മേഖലയില്‍ 14,000 തൊഴിലുകള്‍ സഊദിവത്കരിക്കാന് നടപടി തുടങ്ങി.
കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയുടെയും സംയുക്ത നീക്കത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ജിദ്ദ ലിഖാആത്ത്-2019 ഫോറത്തോടനുബന്ധിച്ചാണ് സംയുക്ത പദ്ധതി ആരംഭിച്ചത്.
നാലു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.
ആദ്യ ഘട്ടത്തില്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് തൊഴിലുകളും രണ്ടാം ഘട്ടത്തില്‍ ഡാറ്റാ അനാലിസിസ് തൊഴിലുകളും സഊദിവത്കരിക്കുന്നതിന് ഊന്നല്‍ നല്‍കും.
പ്രൊജക്ട് മാനേജര്‍, കോള്‍ സെന്റര്‍ ജീവനക്കാര്‍ എന്നീ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിനാണ് മൂന്നും നാലും ഘട്ടങ്ങളില്‍ ശ്രമിക്കുകയെന്നും ഡെപ്യൂട്ടി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി എന്‍ജിനീയര്‍ ഹൈഥം അല്‍ഊഹലി പറഞ്ഞു.
ടെലികോം, ഐ.ടി മേഖലയിലേക്ക് സഊദി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും പരിശീലനത്തിലൂടെ അവരെ പ്രാപ്തരാക്കി മാറ്റുന്നതിനും ടെലികോം, ഐ.ടി സ്ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാനും പദ്ധതികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."