കോഴിക്കോട്
അശ്അരിയ്യ മുതവ്വല്‍ അഡ്മിഷന്‍
കോഴിക്കോട്: അശ്അരിയ്യ മുതവ്വല്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ കോളജ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകള്‍: 9446675403,9961620424.
ബി.എഡ് പ്രവേശനം
2017-19 വര്‍ഷത്തെ ബി.എഡ് പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 22 വരെ നീട്ടി. ഫോണ്‍: 0494 2407016, 2407017.
എം.സി.ജെ പ്രവേശനം
ജൂണ്‍ 18ന് രാവിലെ 10.30ന് നടത്തുന്ന എം.സി.ജെ പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0494 2407016, 2407017.
പുനര്‍മൂല്യനിര്‍ണയം
ബി.കോം, ബി.ബി.എ, ബി.കോം ഓണേഴ്‌സ് (സി.യു.സി.ബി.സി.എസ്.എസ്) അഞ്ചാം സെമസ്റ്റര്‍ റഗുലര്‍ (നവംബര്‍ 2016), ആറാം സെമസ്റ്റര്‍ റഗുലര്‍ (ഏപ്രില്‍ 2017) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റൗട്ട്, റിസല്‍റ്റ് കോപ്പി, ചലാന്‍ എന്നിവ സഹിതം ജൂണ്‍ 30നകം പരീക്ഷാഭവനില്‍ ലഭിക്കണം.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (2016 പ്രവേശനം, സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 30 വരെയും 150 രൂപ പിഴയോടെ ജൂലൈ അഞ്ച് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, എക്‌സാം-ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ ജൂലൈ ഏഴിനകം ലഭിക്കണം.
തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ് സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 24 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 29 വരെയും അപേക്ഷിക്കാം.
പരീക്ഷാ തിയതി
അദീബെ ഫാസില്‍ (ഉറുദു) ഫൈനല്‍ റഗുലര്‍, സപ്ലിമെന്ററി (2007 മുതല്‍ പ്രവേശനം) പരീക്ഷ ജൂണ്‍ 28ന് ആരംഭിക്കും. ജൂണ്‍ 12ന് പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 17ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."