നീലഗിരി സൈക്കിള്‍ റാലിയില്‍ വിദേശികള്‍ ഉള്‍പ്പെടെ 110 റൈഡര്‍മാര്‍
കൊച്ചി: റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പരിപാടിയായ ടൂര്‍ ഓഫ് നീലഗിരി എന്ന സൈക്കിള്‍ റാലിയുടെ പതിനൊന്നാമത് പതിപ്പ് ഡിസംബര്‍ ഒന്‍പതിന് തുടക്കം കുറിക്കും.
16ന് അവസാനിക്കും. സൈക്ലിസ്റ്റുകള്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലെ പശ്ചിമ ഘട്ട മലനിരകളിലൂടെ 950ലധികം കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടും.
ഈ വര്‍ഷത്തെ ടൂറില്‍ 110 പേര് പങ്കെടുക്കുന്നുണ്ട്. 13 രാജ്യങ്ങളില്‍ നിന്നുള്ള 29 വിദേശികളും (23 പുരുഷന്മാരും ആറു വനിതകളും) ഇതില്‍ ഉള്‍പ്പെടും.
മൊത്തം 17 വനിത റൈഡര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. മൈസൂരുവില്‍ ആരംഭിക്കുന്ന റാലി ഹാസന്, കുശാലനഗര്‍, സുല്‍ത്താന്‍ ബത്തേരി, ഉദഗമണ്ഡലം (ഊട്ടി), കല്‍പ്പറ്റ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മൈസൂരുവില്‍ തന്നെ തിരിച്ചെത്തും.
നാലാം ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രയില്‍ റൈഡര്‍മാര്‍ കാല്ഹട്ടി ഘട്ട് മല ചവിട്ടികയറും. ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള സൈക്കിള്‍ കയറ്റങ്ങളിലൊന്നാണിത്.
സൈക്കിളിലൂടെ പ്രകൃതിയെ അനുഭവിക്കുക എന്ന നീലഗിരി ടൂറിന്റെ സന്ദേശം തന്നെയാകും ഇത്തവണയും ആവര്‍ത്തിക്കുകയെന്ന് ആര്.എസി-എഫ് സഹ സ്ഥാപകന്‍ ദീപക് മജിപട്ടീല് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."