HOME
DETAILS
MAL
ഹജ്ജ് വളണ്ടിയര്‍ അഭിമുഖം 19,20 തിയതികളില്‍
backup
June 14 2017 | 20:06 PM
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍മാരുടെ(ഖാദിമുല്‍ ഹുജ്ജാജ്)അഭിമുഖം 19,20 തിയതികളില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും.
300 പേരാണ് ഈ വര്‍ഷം അപേക്ഷ നല്‍കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്നവരെ ഹജ്ജ് വേളയില്‍ സഹായിക്കുന്നതിനായാണ് വളണ്ടിയര്‍മാരെ അയക്കുന്നത്. ഈ വര്‍ഷം 51 പേരെയാണ് തെരഞ്ഞെടുക്കുക.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുസ്‌ലിംകളുമായ പുരുഷന്മാരെയാണ് പരിഗണിക്കുക. അപേക്ഷകര്‍ കൂടുതലുള്ളതിനാലാണ് രണ്ടു ദിവസം അഭിമുഖം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."