എം.ജി പാഠ്യപദ്ധതിയില്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം: അന്വേഷണത്തിന് ഡീനിന് ചുമതല
കോട്ടയം: എം.ജി സര്‍വകലാശാലയുടെ പുതിയ പാഠ്യപദ്ധതിയില്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പാഠഭാഗമാക്കിയെന്ന ആരോപണം സംബന്ധിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡീന്‍ എ.എം തോമസിനെ ചുമതലപ്പെടുത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും പാഠ്യപരിഷ്‌കരണ സമിതിയുടെയും ഭരണസമിതി ഇന്നലെ അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.
പോരായ്മകളുണ്ടെന്ന് കണ്ടെത്തിയാല്‍ പാഠഭാഗം പിന്‍വലിക്കാനാണ് തീരുമാനം. ബിരുദവിദ്യാര്‍ഥികളുടെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ ആര്‍.എസ്.എസ് സ്ഥാപകനായ വി.ഡി സവര്‍ക്കറുടെ ഹിന്ദുത്വവും സാംസ്‌കാരിക ദേശീയതയും പാഠ്യഭാഗമാക്കിയതാണ് വിവാദത്തിനിടയായത്.
ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മുഖ്യവിഷയമായെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം സെമസ്റ്ററിലെ കോര്‍ പേപ്പറായ 'പൊളിറ്റിക്കല്‍ തോട്ട്‌സ്, ഇന്ത്യന്‍ട്രഡീഷന്‍സ് ', പൊളിറ്റിക്കല്‍ സയന്‍സ് ഐഛിക വിഷയമായെടുത്തിരിക്കുന്ന മറ്റു ബി.എ വിദ്യാര്‍ഥികള്‍ക്കുള്ള കോംപ്ലിമെന്ററി പേപ്പറായ 'ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് ' എന്നിവയിലാണ് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളിച്ചത്.
ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന വിഷയത്തിലെ മൊഡ്യൂള്‍ രണ്ടിലാണ് മഹാത്മാഗാന്ധിയുടെ സ്വരാജിന്റെയും അഹിംസാ പഠനത്തിന്റെയും കൂടെ 'വിനായക് ദാമോദര്‍ സവര്‍ക്കര്‍, ഹിന്ദുത്വ സാസ്‌കാരിക ദേശീയത' എന്ന പാഠഭാഗമുള്ളത്. ബി.എ രണ്ടാം സെമസ്റ്ററിലെ ചരിത്രം ഐഛികവിഷയമായെടുത്തവര്‍ക്ക് 'ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം' എന്ന പേപ്പറിലാണ് രാമരാജ്യം, ഹിന്ദുത്വ പ്രത്യയശാസ്ത്രം, ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."