ഡെങ്കിപ്പനി: മൂന്ന് മരണം കൂടി കോഴിക്കോട്ട് രണ്ടുപേരും പാലക്കാട് ഒരാളും മരിച്ചു
കോഴിക്കോട്/പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് മൂന്നു മരണം കൂടി. കോഴിക്കോട് ജില്ലയില്‍ രണ്ടുപേരും പാലക്കാട്ട് മുതലമടയില്‍ ഒരാളുമാണ് മരിച്ചത്.
കൂരാച്ചുണ്ട് കാളങ്ങാലി കോറോത്ത് ഷംസീറിന്റെ ഭാര്യ ഹസീന (27), നരിക്കുനി ഒറ്റപ്പിലാപ്പൊയില് സൈനബ (50) എന്നിവരാണ് കോഴിക്കോട് ജില്ലയില്‍ ഇന്നലെ മരിച്ചത്.
പാലക്കാട്ട് മുതലമടയില്‍ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കാമ്പ്രത്ത്ചള്ള സ്രാമ്പിചള്ളയില് പരേതനായ ചെന്താമരാക്ഷന്റെ മകള്‍ ദീപ(31)യാണ് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കൂരാച്ചുണ്ട് പഞ്ചായത്തില്‍ മാത്രം അഞ്ചുപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
തൊട്ടടുത്ത പഞ്ചായത്തായ കോട്ടൂരിലും നരിക്കുനി യിലും കോടഞ്ചേരിയിലുമാണ് മറ്റു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 190 പേരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ജില്ലയുടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 22പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. മൊയ്തീനാണ് മരിച്ച സൈനബയുടെ ഭര്‍ത്താവ്. മക്കള്‍: റാഷിദ, റജ്ന മരുമക്കള്‍: റിയാസ് പൂനൂര്, സിനാസ് തേക്കുംതോട്ടം. ഹസീനയുടെ മക്കള്‍: മുഹമ്മദ് നിഹാല്‍, റിയ.
തൃശൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സക്കിടെയാണ് ദീപ മരിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ്: മുതലമട സ്വദേശി സുരേഷ്. മകള്‍: ശിവന്യ. മാതാവ്: വത്സല. സഹോദരന്: സജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."