HOME
DETAILS

10 സുപ്രിംകോടതി സിറ്റിങ് ജഡ്ജിമാര്‍ കോളജ്‌മേറ്റുകള്‍

  
backup
September 20, 2019 | 7:10 PM

10-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9c

 


ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ പുതിയ ജഡ്ജിമാരായി രവീന്ദ്ര ഭട്ടും റിഷികേശ് റോയിയും കൂടിയെത്തിയതോടെ സുപ്രിംകോടതിയിലെ ആകെയുള്ള 34 സിറ്റിങ് ജഡ്ജിമാരില്‍ ഡല്‍ഹി സര്‍വകലാശാല കോളജ് മേറ്റുകളുടെ എണ്ണം പത്തായി.
ഇതില്‍ നാലുപേരാകട്ടെ ക്ലാസ്‌മേറ്റുകളാണ്. രവീന്ദ്ര ഭട്ടിനെയും റിഷികേശ് റോയിയെയും കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ഫാലി എസ്. നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, കെ.കെ കൗള്‍, നവീന്‍ സിന്‍ഹ, ദീപക് ഗുപ്ത, ഇന്ദുമല്‍ഹോത്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ഡല്‍ഹി സര്‍വകലാശാല ലോ സെന്ററില്‍നിന്ന് ബിരുദമെടുത്തവര്‍.
ചന്ദ്രചൂഡ്, എസ്.കെ കൗള്‍, രവിന്ദ്രഭട്ട്, റിഷികേശ് റോയ് എന്നിവര്‍ ഇതില്‍ ക്ലാസ്‌മേറ്റുകളായിട്ടുണ്ട്. ഇവര്‍ നാലു പേരും ഡല്‍ഹി സര്‍വകലാശാല കാംപസ് ലോ സെന്ററിലെ 1982 ബാച്ച് ബിരുദധാരികളാണ്. ചീഫ് ജസ്റ്റിസ് ഗൊഗോയ്, നരിമാന്‍, ദീപക് ഗുപ്ത എന്നിവര്‍ 1978ലാണ് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. നവീന്‍ സിന്‍ഹ 1979ലും പഠനം പൂര്‍ത്തിയാക്കി.
ഇന്ദു മല്‍ഹോത്രയും സഞ്ജീവ് ഖന്നയും ബിരുദം നേടുന്നത് 1983ലാണ്.
മുന്‍ സുപ്രിംകോടതി ജഡ്ജിമാരായ മദന്‍ ബി. ലോക്കൂറും എ.കെ സിക്‌റിയും ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവരായിരുന്നു.
എല്ലാവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനത്തിനായി ഡല്‍ഹിയിലെത്തുകയും ഇവിടെ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കുകയും ചെയ്തവരാണ്. 1924ലാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ലോ ഫാക്കല്‍റ്റി തുടങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും

International
  •  a day ago
No Image

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Kerala
  •  a day ago
No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  a day ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  a day ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  a day ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  a day ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  a day ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  a day ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  a day ago