HOME
DETAILS

ആനമൂളിയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന ഫാസിസ്റ്റുകളെ എതിര്‍ക്കാന്‍ പോസ്റ്റര്‍ പതിച്ച് ആഹ്വാനം

  
backup
November 03, 2018 | 3:46 AM

%e0%b4%86%e0%b4%a8%e0%b4%ae%e0%b5%82%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

മണ്ണാര്‍ക്കാട്: മേഖലയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പിടി മുറുക്കുന്നതായി സൂചന.അതിന്റെ ആരംഭമെന്നോണമാണ് ആനമൂളിയില്‍ വ്യാപകമായ രീതിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം.ചെക്ക് പോസ്റ്റിന് അടുത്തുള്ള ബസ് സ്റ്റോപ്പിലും ഭക്ഷണ ശാലയുടെ ഭിത്തിയിലുമാണ് പതിപ്പിച്ച രീതിയില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയത്. ബസ് സ്റ്റോപ്പില്‍ 5 പോസ്റ്ററുകള്‍, ഭക്ഷണ ശാലയുടെ ഭിത്തിയില്‍ ഒരെണ്ണം എന്ന രീതിയിലായിരുന്നു പോസ്റ്ററുകള്‍ കാണപ്പെട്ടത്. സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടുക എന്നാണ് പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുക എന്നതാണ് പുതിയ ആഹ്വാനം.കൂടാതെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പുരുഷാധിപത്യത്തെ ചെറുക്കുക തുടങ്ങിയവയും പോസ്റ്ററില്‍ ഉള്ളടക്കമുണ്ട്.
പശ്ചിമഘട്ട മേഖല കമ്മിറ്റി എന്ന പതിവ് മാറ്റി ഭവാനീ ദളം എന്ന പുതിയ മേല്‍വിലാസത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ ടി.പി. ഫര്‍ഷാദി ന്റെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി പോസ്റ്ററുകള്‍ അവിടെ നിന്നും നീക്കി. കഴിഞ്ഞ ദിവസം അഗളിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമാന രീതിയില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.സെപ്തംബറില്‍ സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് എസ്.ഡാനിഷ് പൊലീസ് പിടിയിലായിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാവാം ഇവര്‍ വീണ്ടും രംഗത്തിറങ്ങിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വനമേഖല കേന്ദ്രീകരിച്ച് ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന മാവോയിസ്റ്റുകള്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമായിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  2 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  2 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  2 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago