HOME
DETAILS
MAL
ഷോര്‍ട്ട് ഫിലിം: തിരക്കഥ ക്ഷണിച്ചു
backup
June 14 2017 | 21:06 PM
കോഴിക്കോട്: മദ്യാസക്തിക്കും മയക്കുമരുന്നിനുമെതിരേ കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന ഷോര്‍ട്ട്ഫിലിമിന് കഥയും തിരക്കഥയും ക്ഷണിച്ചു. 35 വയസില്‍ താഴെയുള്ള യുവതീ-യുവാക്കള്‍ക്കാണ് അവസരം.
തിരഞ്ഞെടുക്കുന്ന കഥയില്‍നിന്നു 20 മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം യുവജന ക്ഷേമബോര്‍ഡ് നിര്‍മിക്കും. ചലച്ചിത്ര സംവിധാന രംഗത്തെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറിയാണ് തിരക്കഥ തിരഞ്ഞടുക്കുന്നത്. 30ന് മുന്‍പ് മെംബര്‍, സെക്രട്ടറി, കേരളാ സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവന്തപുരം 695043 എന്ന വിലാസത്തിലോ സ്യെംയ@സലൃമഹമ.ഴീ്.ശി എന്ന ഇ മെയിലിലോ തിരക്കഥകള്‍ ലഭ്യമാക്കണം. 0495 2373371.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."